കോഴിക്കോട്: മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനി (മാഗ്കോം)ല്‍ നടക്കുന്ന, ജെഎന്‍യു അഫിലിയേറ്റഡ് ജേണലിസം പിജി ഡിപ്ലോമ (പിജിഡിജെ) കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജെഎന്‍യു കോഴ്സുകള്‍ രാജ്യത്തെങ്ങും മാത്രമല്ല, അന്താരാഷ്ട്ര തലത്തില്‍പ്പോലും മികച്ചതായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജെഎന്‍യു സര്‍ട്ടിഫിക്കറ്റ് നല്കുന്ന ഒരു കോഴ്സ് മാധ്യമപഠനരംഗത്ത് മാഗ്കോമില്‍ മാത്രമേ ഉള്ളൂ.
അച്ചടി, ശ്രാവ്യ, ദൃശ്യ, ഡിജിറ്റല്‍ മാധ്യമങ്ങളിലേക്കുള്ള മാധ്യമപ്രവര്‍ത്തകരെ സജ്ജരാക്കാന്‍ ലക്ഷ്യമിട്ടാണ് കോഴ്സ്. ഇംഗ്ലീഷ് മീഡിയത്തിലുള്ള കോഴ്സ് കേരളത്തില്‍ മാത്രമല്ല, രാജ്യത്തിനകത്തും പുറത്തും ഏറെ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
ബിരുദമാണ് പിജിഡിജെ കോഴ്സ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി: 30 വയസ്. അഭിരുചി നിര്‍ണയ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുക.
റിപ്പോര്‍ട്ടിങ്, എഡിറ്റിങ്, ആങ്കറിങ്, ലേഔട്ട്, റേഡിയോ പ്രൊഡക്ഷന്‍, ഫോട്ടോഗ്രഫി, വിഡിയോഗ്രഫി, വിഡിയോ എഡിറ്റിങ്, ടിവി ന്യൂസ് പ്രൊഡക്ഷന്‍, ടിവി പ്രോഗ്രാം പ്രൊഡക്ഷന്‍, ഗ്രാഫിക് ഡിസൈനിങ്, മാധ്യമഭാഷ, മാധ്യമസംബന്ധിയായ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലുള്ള ക്ലാസുകളും പ്രായോഗിക പരിശീലനവും കോഴ്സിന്റെ ഭാഗമാണ്.
സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, വിപുലമായ ഗ്രന്ഥശേഖരത്തോടുകൂടിയ ലൈബ്രറി, ഓഡിയോ- വീഡിയോ സ്റ്റുഡിയോകള്‍, മാക് കംപ്യൂട്ടര്‍ ലാബ് തുടങ്ങിയ സൗകര്യങ്ങള്‍ മാഗ്കോമില്‍ ലഭ്യമാണ്. ആറു മാസം വീതമുള്ള രണ്ടു സെമസ്റ്ററുകളില്‍ നടക്കുന്ന കോഴ്സില്‍ ഒരു മാസത്തെ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടുന്നു. കോളജില്‍ നേരിട്ടെത്തിയോ ാമഴരീാ.ശി എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്തെടുത്തോ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍: 70129 58582.
പ്രതികരിക്കാൻ ഇവിടെ എഴുതുക: