കണ്ണൂര്‍: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും നശിപ്പിക്കാന്‍ കണ്ണൂര്‍ തളിപ്പറമ്പിലെ ക്ഷേത്രത്തില്‍ യാഗങ്ങളും മൃഗബലികളും നടന്നെന്ന ആരോപണം നിഷേധിച്ച് രാജരാജേശ്വര ക്ഷേത്ര ദേവസ്വം അധികൃതര്‍. കര്‍ണാടക ഉപമുഖ്യമന്ത്രിയുടെ വാസ്തവ വിരുദ്ധമായ പ്രസ്താവനയാണെന്നും ക്ഷേത്രത്തില്‍ അങ്ങനെ ഒരു പൂജ നടക്കാറില്ലെന്നും ദേവസ്വം ട്രസ്റ്റി മെമ്പര്‍ ടി.ടി. മാധവന് മാധ്യമങ്ങളോട് പറഞ്ഞു.
അത്തരം പൂജ നടന്നുവെന്ന് ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാവാനാണ് സാധ്യത. ക്ഷേത്ര പരിസരത്തും ഇത്തരമൊരു യാഗം നടന്നതായി ആര്‍ക്കും അറിയില്ല. മൃഗബലിയോ മറ്റ് യാഗങ്ങളോ രാജരാജേശ്വര ക്ഷേത്ര പൂജയുടെ ‘ഭാഗമായിട്ടില്ല. വിവിധ പാര്‍ട്ടികളുടെ ദേശീയ നേതാക്കളെ കൂടാതെ അയല്‍ രാജ്യമായ ശ്രീലങ്കന്‍ പ്രസിഡന്റായിരുന്ന ചന്ദ്രിക കുമാരതുംഗെയുമടക്കം നിരവധി ഉന്നതര്‍ വരെ ശ്രീ രാജരാജേശ്വര ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തിയവരില്‍പ്പെടുന്നു. അത്രയേറെ വിശ്വാസമുള്ള ഒരു ക്ഷേത്രമാണ് തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം. അതുകൊണ്ട് ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ആരോ മനഃപൂര്‍വ്വം ഉണ്ടാക്കിയതായിരിക്കാം വാര്‍ത്തയെന്നും മാധവന് പറഞ്ഞു.
മൃഗബലി നടന്നിട്ടില്ലെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം
കണ്ണൂര്‍: കര്‍ണാടക ഉപമുഖ്യമന്ത്രി പറഞ്ഞ തരത്തില്‍ മൃഗബലി തളിപ്പറമ്പ് ഭാഗത്ത് നടന്നിട്ടില്ലെന്ന് പോലീസ് അന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഡിജിപിക്ക് നല്കി. നിരവധി മൃഗങ്ങളെ ബലി കഴിച്ചുള്ള പൂജ നടന്നതായി തെളിവില്ല. കര്‍ണാടക രഹസ്യാന്വേഷണ വിഭാഗവും തളിപ്പറമ്പിലും മാടായിലും എത്തി അന്വേഷണം നടത്തി
ആരോപണം അപലപനീയം: മന്ത്രി ആര്. ബിന്ദു
കണ്ണൂര്‍: കര്‍ണാടക സര്‍ക്കാരിനെ താഴെ ഇറക്കാന്‍ വേണ്ടി കേരളത്തില്‍ മൃഗബലി നടന്നതായ ആരോപണം അപലപനീ
യമാണന്നെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദു. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ മൃഗബലി പോലുള്ള അന്ധവിശ്വാസങ്ങള്‍ ഈക്കാലത്ത് നടക്കുമെന്ന് താന്കരുതുന്നില്ല. പ്രബുദ്ധകേരളം അത്തരം കാര്യങ്ങളെ ചെറുക്കും കേരളം അത്തരം വൃത്തികേടുകളിലേക്ക് പോകുന്ന സംസ്ഥാനമല്ലെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: