ന്യൂദല്‍ഹി: ഹെല്‍ത്ത് ഇന്‍ഷുറന്‍സിലെ കാഷ്ലെസ് ക്ലെയിം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് ഒരു മണിക്കൂറിനകം അനുവദിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎഐ നിര്‍ദേശം. ക്ലെയിം സെറ്റില്‍മെന്റ് ഡിസ്ചാര്‍ജ് ആയി മൂന്നു മണിക്കൂറിനകം ചെയ്യണമെന്നും ഐആര്‍ഡിഎഐ മാസ്റ്റര്‍ സര്‍ക്കുലറില്‍ പറയുന്നു.
കാഷ്ലെസ് ക്ലെയിമുകള്‍ അതിവേഗം തീര്‍പ്പാക്കണമെന്നതാണ് സര്‍ക്കുലറിലെ പ്രധാന നിര്‍ദേശം. ഇവ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് ഒരു മണിക്കൂറിനകം അനുവദിക്കണം. ഫൈനല്‍ സെറ്റില്‍മെന്റ് ഡിസ്ചാര്‍ജിനുശേഷം ആശുപത്രിയില്‍ നിന്നുള്ള അപേക്ഷ കിട്ടി മൂന്നു മണിക്കൂറിനകം തീര്‍പ്പാക്കണം. പോളിസി ഉടമ മരിച്ചാല്‍ ആശുപത്രികള്‍ ഉടന്‍ മൃതദേഹം ഉടന്‍ വിട്ടുനല്‍കണം. ഇന്‍ഷുറന്‍സ് തുക തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഇതിനു തടസമാവരുത്.
പോളിസി കാലത്ത് എപ്പോള്‍ വേണമെങ്കിലും ഉടമയ്ക്ക് പോളിസി അവസാനിപ്പിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ബാക്കിയുള്ള പോളിസി കാലത്തേക്കുള്ള തുക ആനുപാതികമായി തിരിച്ചുകിട്ടാന്‍ ഉടമയ്ക്ക് അവകാശമുണ്ട്. പോളിസി അവസാനിപ്പിച്ചാല്‍ ഉടമയ്ക്കു സാമ്പത്തിക നഷ്ടം ഉണ്ടാവുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഐആര്‍ഡിഎഐ നടപടി.
കാഷ്ലെസ് മെഡിക്ലെയിം ഒരു മണിക്കൂറിനകം അനുവദിക്കണം. ഓംബുഡ്സ്മാന് വിധികള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ 30 ദിവസത്തിനകം നടപ്പാക്കണം. ഇങ്ങനെ നടപ്പാക്കാത്ത പക്ഷം പോളിസി ഉടമക്ക് ദിവസം 5000 രൂപ വീതം പിഴത്തുക നല്‍കേണ്ടി വരുമെന്നും ഐആര്‍ഡിഎഐ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: