എറണാകുളം : കേടായ ഓട്ടോ മറ്റൊരു ഓട്ടോയില്‍ കെട്ടി വലിച്ച വടത്തില്‍ കുരുങ്ങി ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ആലുവ അമ്പാട്ടുകാവിലാണ് സംഭവം.
അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു.അപകടകരമായ രീതിയില്‍ യുടേണ്‍ എടുക്കവേയായിരുന്നു അപകടം സംഭവിച്ചത്.
ആലുവ സ്വദേശി ഇ.എ ഫഹദ് (20) ആണ് മരിച്ചത്. വെളളിയാഴ്ച രാവിലെ 7.45നായിരുന്നു അപകടം . ഐ എസ് ആര്‍ ഒയില്‍ ശനിയാഴ്ച തൊഴില്‍ പരിശീലനത്തിന് ചേരാനിരിക്കെയാണ് അപകടം.
















