തിരുവനന്തപുരം : സപ്ലൈകൊയില്‍ വമ്പന്‍ തട്ടിപ്പ് നടത്തിയ മുന്‍ ഉദ്യോഗസ്ഥന് അറസ്റ്റില്‍. കടവന്ത്ര ഔട്ട്ലെ്റ്റില്‍ ഏഴ് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മുന്‍ അസിസ്റ്റന്റ് മാനേജര്‍ സതീഷ് ചന്ദ്രനാണ് അറസ്റ്റിലായത്.
സപ്ലൈകോയുടെ മെയില്‍ ഐഡിയില്‍ നിന്ന് വ്യാജ പര്‍ച്ചേസ് ഓര്‍ഡര്‍ ഉണ്ടാക്കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ജി.എസ്.ടി നമ്പര്‍ ദുരുപയോഗം ചെയ്തും ഇയാള്‍ തട്ടിപ്പ് നടത്തി.
ഇങ്ങനെ ഉത്തരേന്ത്യന്‍ കമ്പനികളില്‍ നിന്ന് സപ്ലൈകോയുടെ പേരില്‍ ഏഴ് കോടി രൂപയ്ക്ക് ചോളം ഇറക്കുമതി ചെയ്തു.പണം ലഭിക്കാതായതോടെ കമ്പനി സപ്ലൈകോയെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായത്. ഹൃദ്രോഗ ചികിത്സയ്ക്ക് ആശുപത്രിയിലാണ് ഇപ്പോള്‍ സതീഷ് ചന്ദ്രന്. റിമാന്‍ഡിന് ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: