ന്യൂദല്‍ഹി: ഇന്‍ഡി സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മും കോണ്‍ഗ്രസും സ്വര്‍ണ കള്ളക്കടത്തുകാരുടെയും സഖ്യമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ആദ്യം കേരളാ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായി. ഇപ്പോള്‍ കോണ്‍ഗ്രസ് എംപിയുടെ സെക്രട്ടറി സ്വര്‍ണം കടത്തിയതിന് അറസ്റ്റിലായിരിക്കുന്നു, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സ്വര്‍ണം കടത്തിയ കേസില്‍ തന്റെ സെക്രട്ടറി അറസ്റ്റിലായ സംഭവം ഞെട്ടിച്ചതായാണ് തരൂരിന്റെ പ്രതികരണം. സ്ഥിരം ഡയാലിസിസിന് വിധേയനാകുന്ന 72കാരനാണ് ശിവകുമാറെന്നും തരൂര്‍ ന്യായീകരിച്ചു. മുന്‍ സ്റ്റാഫാണെന്നും രോഗിയായതിനാല്‍ താല്‍ക്കാലികമായി സ്റ്റാഫംഗമായി തുടരാന്‍ അനുവദിച്ചതാണെന്നും തരൂര്‍ അവകാശപ്പെടുന്നു. എന്നാല്‍ ശിവകുമാറില്‍ നിന്ന് പിടിച്ചെടുത്ത തിരിച്ചറിയല്‍ രേഖകളെല്ലാം കാലാവധിയുള്ളതാണെന്നാണ് കസ്റ്റംസ് നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: