തൃശൂര്‍: പ്രോട്ടീന്‍ പൗഡറിന്റെ മറവില്‍ ലൈസന്‍സില്ലാതെ വില്‍പനയ്‌ക്കുവച്ച മരുന്ന് പിടികൂടി. തൃശൂര്‍ പടിഞ്ഞാറേക്കോട്ടയിലെ പ്രോട്ടീന്‍ മാളിലെ റെയ്ഡിലാണ് രക്ത സമ്മര്‍ദ്ദം ഉയര്‍ത്താനുളള മരുന്ന് പിടികൂടിയത്.
പ്രോട്ടീന്‍ മാളില്‍ തൃശൂര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ടുമെന്റും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മരുന്നുകള്‍ പിടികൂടിയത്.
രക്ത സമ്മര്‍ദ്ദം ഉയര്‍ത്താനുളള ടെര്‍മിവ് എ എന്ന മരുന്ന് 210 ആംപ്യൂളുകളാണ് പിടിച്ചെടുത്തത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉപയോഗിക്കാന്‍ പാടില്ലാത്ത മരുന്നാണ് ജിമ്മുകളിലേക്ക് പ്രോട്ടീന്‍ മാളില്‍ നിന്ന് വില്‍പ്പന നടത്തിയത്. ശാരീരിക ക്ഷമത വര്‍ധിപ്പിക്കാനായിരുന്നു ഈ മരുന്ന് നല്‍കിയത്.
കടയിലും കടയുടമ വിഷ്ണുവിന്റെ വീട്ടില്‍ നിന്നും മരുന്ന് കണ്ടെത്തി.വീട്ടിലെ പരിശോധനയില്‍ വിദേശത്ത് നിര്‍മ്മിച്ച അനബോളിക് സ്റ്റിറോയ്ഡുകളും പിടിച്ചെടുത്തു. നേരത്തെ പാഴ്‌സലിലൂടെ കഞ്ചാവ് കടത്തിയതിന് പിടിയിലായ വിഷ്ണു ഇപ്പോള്‍ ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: