Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ നാണം കെടുത്തി പ്രജ്ഞാനന്ദ; നോര്‍വ്വെ ചെസ്സില്‍ ക്ലാസിക് ഗെയിമില്‍ കാള്‍സനെതിരെ പ്രജ്ഞാനന്ദയ്‌ക്ക് ജയം

നോര്‍വ്വെ ചെസ്സില്‍ ക്ലാസിക് ഗെയിമില്‍ തന്നെ മാഗ്നസ് കാള്‍സനെ തോല‍്പിച്ച് 18 കാരന്‍ പ്രജ്ഞാനന്ദ. മാഗ്നസ് കാള്‍സന്റെ നാടായ നോര്‍വ്വെയില്‍ തന്നെ 18കാരന് മുന്‍പില്‍ അടിയറവ് പറയേണ്ടിവന്നത് മാഗ്നസ് കാള്‍സന് വലിയ നാണക്കേടായി.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
May 30, 2024, 09:25 am IST
in Sports

നോര്‍വ്വെ ചെസ്സില്‍ ക്ലാസിക് ഗെയിമില്‍ തന്നെ മാഗ്നസ് കാള്‍സനെ തോല‍്പിച്ച് 18 കാരന്‍ പ്രജ്ഞാനന്ദ. മാഗ്നസ് കാള്‍സന്റെ നാടായ നോര്‍വ്വെയില്‍ തന്നെ 18കാരന് മുന്‍പില്‍ അടിയറവ് പറയേണ്ടിവന്നത് മാഗ്നസ് കാള്‍സന് വലിയ നാണക്കേടായി. ആദ്യ രണ്ട് റൗണ്ടുകളില്‍ ജയം നേടി മുന്നേറിയ മാഗ്നസ് കാള്‍സന്‍ ഇപ്പോള്‍ പോയിന്‍റ് നിലയില്‍ പ്രജ്ഞാനന്ദയേക്കാള്‍ പിന്നിലായി.

നിരവധി തവണ റാപ്പിഡിലും ബ്ലിറ്റ്സിലും ഒക്കെ മാഗ്നസ് കാള്‍സനെ മുന്‍പും തോല‍്പിച്ചിട്ടുണ്ടെങ്കിലും സാവധാനകരുനീക്കങ്ങളുടെ ക്ലാസിക് ചെസ്സില്‍ ഇത് ആദ്യമായാണ് മാഗ്നനസ് കാള്‍സന്‍ 18കാരന്‍ പ്രജ്ഞാനന്ദയ്‌ക്ക് മുന്‍പില്‍ അടിയറവ് പറയുന്നത്.

അപൂര്‍വ്വ ഓപ്പണിംഗിലൂടെ പ്രജ്ഞാനന്ദയെ ഞെട്ടിക്കാന്‍ ശ്രമിച്ചിരുന്നു കാള്‍സന്‍. ഈ മാറ്റത്തെ അനായാസം നേരിട്ടു എന്ന് മാത്രമല്ല, അഞ്ച് തവണ ലോകചാമ്പ്യനായ കാള്‍സന് മേല്‍ അതീവസമ്മര്‍ദ്ദമുണ്ടാക്കുന്ന കരുനീക്കങ്ങള്‍ പ്രജ്ഞാനന്ദ കൊണ്ടുവന്നു. കാള്‍സന്‍ അതുവരെ ചിന്തിച്ചിട്ടില്ലാത്ത നീക്കങ്ങള്‍. ഇതേക്കുറിച്ച് പ്രജ്ഞാനന്ദ പറയുന്നത് ഇങ്ങിനെ:”പ്രകോപനമുണ്ടാക്കുന്ന ഒരു ഓപ്പണിംഗായിരുന്നു മാഗ്നസ് കാള്‍സന്‍റേത്. അദ്ദേഹം ഈ ഗെയിമില്‍ പൊരുതി ജയം നേടാനാണ് നോക്കുന്നതെന്ന് തോന്നി. അല്ലെങ്കില്‍ ഏതെങ്കിലും ക്സാസിക് ശൈലിയിലുള്ള ഓപ്പണിംഗ് കാള്‍സന്‍ കളിക്കുമായിരുന്നു. ഞാനത് കാര്യമാക്കിയില്ല. ഞാന്‍ ഇതിനോട് പൊരുതാമെന്നും എങ്ങിനെയാണ് കാര്യങ്ങള്‍ മുന്നേറുന്നതെന്ന് നോക്കാമെന്നും കരുതി.”

“കാള്‍സന്‍ എപ്പോഴും ഇത്തരം അപകടകരമായ ഓപ്പണിംഗുകള്‍ കൗമാരക്കാരോട് കളിക്കും. പക്ഷെ തന്നെപ്പോലെയോ ഫാബിയാനോ കരുവാനയോ പോലുള്ളവരോട് പുസ്തകത്തിലുള്ള കളികള്‍ മാത്രമേ കളിക്കൂ.”-കളി നിരീക്ഷിച്ച യുഎസ് ഗ്രാന്‍റ് മാസ്റ്റര്‍ ഹികാരു നകാമുറ പ്രതികരിച്ചു. ഈ ടൂര്‍ണ്ണമെന്‍റില്‍ രണ്ടാം റൗണ്ടില്‍ ഹികാരു നകാമുറയെ കാള്‍സന്‍ തോല്‍പിച്ചിരുന്നു.

പ്രജ്ഞാനന്ദ കാള്‍സനെതിരെ ബുധനാഴ്ച നേടിയ വിജയത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഓരോ കരുനീക്കത്തിനും കൂടുതല്‍ സമയം എടുത്തിരുന്നതിനാല്‍ പ്രജ്ഞാനന്ദ സമയത്തിന്റെ കാര്യത്തില്‍ മത്സരത്തില്‍ ഉടനീളം സമ്മര്‍ദ്ദത്തിലായിരുന്നു. എന്നിട്ടും കാള്‍സനെ തോല്‍പിക്കാനായി എന്നത് പ്രജ്ഞാനന്ദയുടെ കാള്‍സനെതിരായ ആത്മവിശ്വാസത്തിന്റെ കൂടി തെളിവായി. “എനിക്ക് നല്ല മൂഡായിരുന്നു. കളിയുടെ തുടക്കം മുതലേ എന്റെ പൊസിഷന്‍ മെച്ചപ്പെട്ടതാണെന്ന് തോന്നിയിരുന്നു. ചില ഘട്ടങ്ങളില്‍ ഞാന്‍ ചില്ലറ പിഴവുകള്‍ വരുത്തി. ആനയെ (ബിഷപ്പ്) ഇ3, എഫ്6 എന്നീ കളങ്ങളിലേക്ക് മാറ്റിയത് തെറ്റാണെന്ന് തോന്നി. പക്ഷെ അപ്പോഴും ഞാന്‍ തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നതെന്ന തോന്നലുണ്ടായിരുന്നു.”-മാഗ്നസ് കാള്‍സന്‍ പറയുന്നു.

ഇതാണോ കാള്‍സനെതിരെ നേടിയ ഏറ്റവും മികച്ച വിജയം? എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇതായിരുന്നു പ്രജ്ഞാനന്ദയുടെ മറുപടി:”അറിയില്ല. അത് പരിശോധിക്കേണ്ടതുണ്ട്. നന്നായി കളിച്ചു എന്ന് എനിക്ക് തോന്നുന്നില്ല. ചിലടിയങ്ങളില്‍ നല്ല നീക്കങ്ങള്‍ നടത്താനായി. പക്ഷെ എന്തായാലും ഇതല്ല എന്റെ ബെസ്റ്റ് ഗെയിം.”- പ്രജ്ഞാനന്ദ പറഞ്ഞു.

നോര്‍വ്വെ ചെസില്‍ സംഘാടകര്‍ ഒരു പുതുമ കൊണ്ടുവന്നിരുന്നു. കളിക്കിടയില്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കസേരയില്‍ നിന്നും എഴുന്നേറ്റ് പോയി കളിക്കാരന് കുമ്പസാര മുറിയ്‌ക്ക് മുന്‍പില്‍ ചെന്ന് നിന്ന്. എന്ത് വേണമെങ്കിലും പറയാം. ചെയ്യാം. അത് ടിവി റെക്കോഡ് ചെയ്യും. ലോകത്തെ കാണിക്കും. കഴിഞ്ഞ കളിയില്‍ യുഎസിന്റെ ഹികാരു നകാമുറ കാള്‍സനെതിരായ ഗെയിമില്‍ കുമ്പസാരമുറിയിക്ക് മുന്നില്‍ ചെന്ന് നിന്ന് നടത്തിയ പ്രതികരണം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പ്രജ്ഞാനന്ദയ്‌ക്കെതിരായ ഗെയിമില്‍ കാള്‍സന്‍ രണ്ട് തവണ കുമ്പസാര മുറിയില്‍ പോയിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. എന്തായാലും കാള്‍സനെപ്പോലെ ലോകത്തില്‍ ആര്‍ക്കു മുന്‍പിലും അടിയറവ് പറയാത്ത ചെസ്സിലെ ജീനിയസ്സിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ പ്രജ്ഞാനന്ദയ്‌ക്ക് കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഇത്.

ഇതോടെ വാര്‍ത്തകളില്‍ നിറയുകയാണ് ഇന്ത്യയുടെ പ്രജ്ഞാനന്ദ. ഇതോടെ മൂന്നാം റൗണ്ട് കഴിഞ്ഞപ്പോള്‍ നോര്‍വെ ചെസില്‍ പ്രജ്ഞാനന്ദ പോയിന്‍റ് നിലയില്‍ മുന്നിലായി. കാരണം നോര്‍വ്വെ ചെസ്സ് ടൂര്‍ണ്ണമെന്‍റിലെ നിയമപ്രകാരം ക്ലാസിക് ചെസ്സില്‍ ജയിച്ചാല്‍ വിജയിക്ക് 3 പോയിന്‍റാണ് ലഭിക്കുക. ക്ലാസിക് ഗെയിമില്‍ സമനില വന്നാല്‍ പിന്നീട് നടക്കുന്ന ആര്‍മഗെഡ്ഡോണ്‍ ഗെയിമില്‍ വിജയിക്ക് ഒന്നര പോയിന്‍റും തോറ്റയാള്‍ക്ക് ഒരു പോയിന്‍റും കിട്ടും. ഇവിടെ ക്ലാസിക് ഗെയിമില്‍ തന്നെ കാള്‍സനെ തോല്‍പിച്ചതോടെയാണ് പ്രജ്ഞാനന്ദ മൂന്ന് പോയിന്‍റ് നേടി ഒന്നാമനായത്. രണ്ടാം റൗണ്ടില്‍ ചൈനയുടെ ഡിങ് ലിറനോട് പ്രജ്ഞാനന്ദ പരാജയപ്പെട്ടിരുന്നു. ആദ്യ ഗെയിമില്‍ ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയെ തോല്‍പിക്കുകയും ചെയ്തിരുന്നു.

പ്രജ്ഞാനന്ദയ്‌ക്ക് ഈ വിജയത്തോടെ 5.5 പോയിന്‍റായി. രണ്ടാം സ്ഥാനത്ത് അഞ്ച് പോയിന്‍റോടെ യുഎസിന്റെ ഫാബിയാനോ കരുവാനയാണ്. മാഗ്നസ് കാള്‍സന് പ്രജ്ഞാനന്ദയുമായി ക്ലാസിക് ഗെയില്‍ തോറ്റതോടെ പൂജ്യം പോയിന്‍റാണ് ലഭിച്ചത്. ആദ്യ രണ്ട് റൗണ്ടുകളില്‍ ആര്‍മഗെഡ്ഡോണിലാണ് വിജയിച്ചതെന്നതിനാല്‍ മാഗ്നസ് കാള്‍സന്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഹികാരു നകാമുറ (നാല് പോയിന്‍റ്), അലിറെസ ഫിറൂഷ (3.5 പോയിന്‍റ്) എന്നിവര്‍ മൂന്നാം നാലും സ്ഥാനങ്ങളിലാണ്. ഇപ്പോഴത്തെ ലോക ചാമ്പ്യനായ ഡിങ് ലിറന്‍ ആറാം സ്ഥാനത്താണ്.

Tags: PraggnanandhaamagnuscarlsenNorwaychessNorwayChess2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Chess

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

Chess

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

Sports

ഫിഡെ സര്‍ക്യൂട്ടില്‍ 2025ല്‍ ഒന്നാമന്‍ പ്രജ്ഞാനന്ദ; 2026ലെ ലോകകിരീടത്തിന് ഗുകേഷിനെതിരെ പൊരുതുന്ന താരത്തെ കണ്ടെത്തുന്ന മത്സരത്തിന് പ്രജ്ഞാനന്ദയും

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.