ഇസ്താംബുള്‍: തുര്‍ക്കിയിലെ ഉറുദുഗാന് ഭരണകൂടം ഒരു ക്രിസ്ത്യന്‍ പള്ളി കൂടി മസ്ജിദാക്കി. ൈബസന്റൈന് ചക്രവര്‍ത്തിയുടെ കാലത്ത് നിര്‍മിച്ച പുരാതനവും ചരിത്രപ്രധാനവുമായ ചോറയിലെ സെന്റ് സേവ്യേഴ്സ് പള്ളിയാണ് മസ്ജിദാക്കിയത്.
ഏറെക്കാലമായി അടഞ്ഞുകിടക്കുകയായിരുന്ന, ഈസ്താന്ബൂളിലെ സിസ്റ്റൈന്‍ ചാപ്പല്‍ എന്നു പോലും അറിയപ്പെട്ടിരുന്ന അതിപുരാതനമായ പള്ളി, പിന്നീട് വെറും പുരാവസ്തുവാക്കി മാറ്റി. അതാണ് ഇപ്പോള്‍ നവീകരിച്ച് മസ്ജിദാക്കിയത്. തുര്‍ക്കി സര്‍ക്കാരിന്റെ നടപടിക്കെതിരെ ക്രിസ്ത്യന്‍ സമൂഹത്തില്‍ എതിര്‍പ്പുണ്ടെങ്കിലും ന്യൂനപക്ഷമായ അവര്‍ നിസഹായരാണ്.
പള്ളി മസ്ജിദാക്കി പ്രഖ്യാപിച്ച് പ്രസിഡന്റ് തയ്യിബ് ഉറുദുഗാന് തുറന്നു നല്‍കിയതോടെ അവിടെ ഇസ്ലാമിക മതനേതാക്കളുടെ ആഭിമുഖ്യത്തില്‍ നമാസും നടന്നു. സമീപകാലത്ത് നിരവധി ഓര്‍ഡോക്സ് പള്ളികള്‍ മസ്ജിദുകളാക്കി മാറ്റിയിട്ടുണ്ട്. പള്ളിക്കുള്ളിലെ കന്യകാ മേരിയുടെയും ക്രിസ്തുവിന്റെയും മൂന്നു ചിത്രങ്ങള്‍ കര്ട്ടന് ഇട്ടു മറച്ചിട്ടുണ്ട്. നമാസ് സമയത്ത് അവ മൂടും. അല്ലാത്തപ്പോള്‍ കര്ട്ടന് മാറ്റിയിടും. ഓട്ടോമാന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് പള്ളി മസ്ദിജാക്കിയിരുന്നു. പിന്നീടാണ് ഇത് പുരാവസ്തുവായി പ്രഖ്യാപിച്ചത്. അതാണ്, ഹാഗിയ സോഫിയ പള്ളിയെ പോലെ ഇപ്പോള്‍ മസ്ജിദാക്കിയത്.
ചോറ ക്രിസ്ത്യന്‍ പള്ളി കൂടി മസ്ജിദാക്കിയ തീരുമാനം തുര്‍ക്കി പിന്‍വലിക്കണമെന്ന് മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഏഥന്‍സില്‍ നടന്ന എക്യൂമെനിക്കല്‍ പാത്രിയാര്‍ക്കേറ്റിന്റെ നാലാമത് അന്താരാഷ്ട്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
‘ചോറയിലെ പള്ളി വെറുമൊരു കെട്ടിടമല്ല, അതൊരു ചരിത്ര സ്ഥലമാണ്, വിശുദ്ധ സ്ഥലമാണ്, തുര്‍ക്കിയിലെ ജനങ്ങളെ അവരുടെ വിശ്വാസവും അതിന്റെ വിശുദ്ധ സ്ഥലങ്ങളും ഉപേക്ഷിക്കാന്‍ ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിക്കുകയും ചെയ്യുന്ന പദ്ധതികളുമായി പ്രസിഡന്റ് ഉര്ദുഗാന് മുന്നോട്ട് പോകുകയാണ്. വിശ്വാസങ്ങള്‍ ഇല്ലാതാക്കരുത്. യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളുടെ പട്ടികയില്‍ ഈ പള്ളി ഇടംപിടിച്ചിട്ടുണ്ട് . അതിന് ”സങ്കല്‍പ്പിക്കാനാവാത്ത മൂല്യം” ഉണ്ട് . ഇത് അശുദ്ധമാക്കപ്പെടാന് ഒരു കാരണവുമില്ല, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: