മുംബൈ: ട്വന്റി20 ലോകകപ്പിലെ ഭാരത- പാകിസ്ഥാന് പോരാട്ടം നേരിട്ടു കാണാന്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ എത്തും. ജൂണ്‍ ഒന്പതിനു ന്യൂയോര്‍ക്കിലാണ് ഭാരതവും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്. ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ സച്ചിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐസിസി വൃത്തങ്ങള്‍ അറിയിച്ചു. ടീം അംഗങ്ങളെ നേരില്‍ കാണുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
2015ലെ ഏകദിന ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു നേരത്തെ സച്ചിന്.
ജൂണ്‍ ഒന്ന് മുതല്‍ 29 വരെ യുഎസ്എ, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായാണ് ലോകകപ്പ് പോരാട്ടം അരങ്ങേറുന്നത്. ജൂണ്‍ അഞ്ചിനു അയര്‍ലന്‍ഡുമായാണ് ഭാരതത്തിന്റെ ആദ്യ പോരാട്ടം. പിന്നാലെയാണ് ഒന്പതിനു പാകിസ്ഥാനെ നേരിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: