ഭുവനേശ്വര്‍: ഒഡീഷയുടെ തീരപ്രദേശത്തു നിന്ന് രുദ്രം രണ്ട് എയര്‍ ടു സര്‍ഫസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ വകുപ്പ് അറിയിച്ചു. പരീക്ഷണത്തില്‍ മിസൈല്‍ അതിന്റെ എല്ലാ ലക്ഷ്യങ്ങളെയും മറികടന്നു. മിസൈലിന്റെ കണ്ട്രോള് പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങളും അല്‍ഗൊരിതവും വിലയിരുത്തി.
രാജ്യം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ആന്റി റേഡിയേഷന് മിസൈലാണിത്. വ്യോമസേനയുടെ സുഖോയ് 30 എംകെഐവിമാനത്തില് നിന്നായിരുന്നു മിസൈലിന്റെ പരീക്ഷണം.
ഛന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് വിവിധയിടങ്ങളില്‍ വിന്യസിച്ചിട്ടുള്ള ടെലിമെട്രി സ്റ്റേഷനുകള്‍, റഡാര്‍, ഇലക്ട്രോ-ഒപ്റ്റിക്കല്‍ സംവിധാനങ്ങള്‍ എന്നിവ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മിസൈലിന്റെ പ്രകടനവും വിലയിരുത്തി. ഡിആര്‍ഡിഒയുടെ വിവിധ ലബോറട്ടറികളില്‍ വികസിപ്പിച്ചെടുത്ത അത്യാധുനിക സംവിധാനങ്ങള്‍ രുദ്രം രണ്ട് മിസൈലുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിസൈലിന്റെ പരീക്ഷണം വിജയകരമായതിനെ തുടര്‍ന്ന് വ്യോമസേനയെയും ഡിആര്‍ഡിഒയെയും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: