വര്‍ക്കല: പത്മശ്രീ പുരസ്കാരം മുനി നാരായണ പ്രസാദിന് ചീഫ് സെക്രട്ടറി വി. വേണു കൈമാറി. നാരായണ ഗുരുകുലത്തില്‍ എത്തിയാണ് പുരസ്കാരം കൈമാറിയത്. രാഷ്ട്രപതിയുടെ ദൂതനായിട്ടാണ് ചീഫ് സെക്രട്ടറി എത്തിയത്. ഔദ്യോഗിക ചടങ്ങുകള്‍ പൂര്‍ണമായും ഒഴിവാക്കിയാണ് മുനി നാരായണ പ്രസാദ് പുരസ്കാരം ഏറ്റുവാങ്ങിയത്.
ഗുരുകുല ബന്ധുക്കളുടെ സന്തോഷത്തില്‍ പങ്ക് ചേര്‍ന്ന് പുരസ്കാരം സ്വീകരിക്കുന്നതായി മുനി നാരായണ പ്രസാദ് പറഞ്ഞു. ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ, മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ത്യാഗീശ്വരന്‍, സ്വാമി തന്മയ, സ്റ്റാഫ് ഓഫീസര്‍ അര്ജുന്, ഡോ. പി.കെ. സാബു, ഡോ. സുഗീത തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: