Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി ‘ഒഡീഷയില്‍ ബിജെപി സര്‍ക്കാര്‍ വരും’: നരേന്ദ്ര മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2024, 10:27 pm IST
in India
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയില്‍ വന്ദിച്ചശേഷം റോഡ് ഷോ ആരംഭിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയില്‍ വന്ദിച്ചശേഷം റോഡ് ഷോ ആരംഭിക്കുന്നു

മയൂര്‍ഭഞ്ജ്(ഒഡീഷ): നവീന്‍ ബാബുവിന്റെ ആരോഗ്യസ്ഥിതി പഠിക്കാന്‍ ജൂണ്‍ പത്തിന് പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് ഒഡീഷയിലെ മയൂര്‍ഭഞ്ജിലെ എന്‍ഡിഎ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് സഹായിയും ബിജെഡി നേതാവുമായ വി.കെ. പാണ്ഡ്യന്റെ സഹായത്തോടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ ബിജെപി സര്‍ക്കാര്‍ നവീന്‍ബാബുവിന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജൂണ്‍ 10ന് ഒഡീഷയില്‍ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യും. എല്ലാവരെയും ആ ചടങ്ങിലേക്ക് ഹാര്‍ദമായി ക്ഷണിക്കുന്നു. കാല്‍നൂറ്റാണ്ട് കാലത്തെ ബിജെഡി ഭരണത്തിന് പൂര്‍ണവിരാമമിടാനുള്ള നിങ്ങളുടെ തീരുമാനത്തിന് ഞാന്‍ നന്ദി പറയുന്നു, മോദി പറഞ്ഞു.

നവീന്‍ബാബുവിന്റെ അനുയായികള്‍ ആശങ്കയിലാണ്. വര്‍ഷങ്ങളായി അടുത്തിടപഴകിയ ആളുകള്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച പ്രചാരണങ്ങളില്‍ ഗൂഢാലോചന സംശയിക്കുന്നവരുമുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി.

ഇത് ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു. നവീന്‍ ബാബുവിന്റെ പേര് ഉപയോഗിച്ച് അധികാരം ആസ്വദിക്കാനുള്ള ഒരു ലോബിയുടെ ശ്രമത്തിന്റെ ഭാഗമാണോ ഇത്തരം പ്രചാരണങ്ങള്‍ എന്ന് ജനങ്ങള്‍ സംശയിക്കുന്നു. ഈ ദുരൂഹതയുടെ ചുരുള്‍ അഴിയേണ്ടത് അനിവാര്യമാണ്, മോദി പറഞ്ഞു.

ജഗന്നാഥപുരിയിലെ രത്‌നഭണ്ഡാരം കൊള്ളയടിച്ചവരാണ് ബിജെഡിയെന്ന് പ്രധാനമന്ത്രി ആരോപിച്ചു. മഹാപ്രഭുവിന്റെ രത്‌നഭണ്ഡാരമാണ് കവര്‍ന്നത്. അതിന്റെ താക്കോല്‍ എവിടെയാണ് കളഞ്ഞതെന്നത് ഒഡീഷയുടെ മാത്രം പ്രശ്‌നമല്ല, മുഴുവന്‍ രാജ്യവും അത് ചോദിക്കുന്നു. ഇക്കാര്യത്തില്‍ ബിജെഡി സര്‍ക്കാര്‍ ഒളിക്കുന്നതെല്ലാം പുറത്തുകൊണ്ടുവരുമെന്ന് ഞാന്‍ ഉറപ്പ് നല്കുന്നു, മോദി പറഞ്ഞു.

നിങ്ങള്‍ എനിക്ക് രണ്ട് തവണ ഭരണം നല്കി. ആ പത്ത് വര്‍ഷം രാജ്യപുരോഗതിയുടെ ട്രെയിലര്‍ ആയിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭാരതം ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. അനേകം മേഖലകളില്‍ നമ്മള്‍ സ്വാശ്രയത്വം നേടും. എന്റെ ഒഡീഷയിലെ പ്രചാരണങ്ങളില്‍ ഇത് അവസാനത്തേതാണ്. ഞാന്‍ ബംഗാളില്‍ നിന്നാണ് വരുന്നത്. ഇവിടുന്ന് ഝാര്‍ഖണ്ഡിലേക്ക് പോകും. എവിടെച്ചെന്നാലും ജനങ്ങള്‍ മോദി സര്‍ക്കാര്‍ വരണമെന്ന് ആഗ്രഹിക്കുന്നു.

Tags: Narendra ModiOdishaBJP governmentPM announces oath-taking date
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

India

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

Kerala

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

India

മേരാ ബൂത്ത് സബ്സെ മസ്ബൂത്ത് സംവാദ്; ബംഗാളിലെ പ്രവര്‍ത്തനങ്ങള്‍ മോദി വിലയിരുത്തി

ഡോ. ബി.ആര്‍. അംബേദ്കര്‍ ജയന്തി ദിനത്തോടനുബന്ധിച്ച് സംവിധാന്‍ സദന്‍ സെന്‍ട്രല്‍ ഹാളിലെ അദ്ദേത്തിന്റെ ഛായാചിത്രത്തിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാര്‍ച്ചന നടത്തുന്നു
India

ഭരണഘടനാ ശില്പി ഡോ. അംബേദ്കര്‍ക്ക് ശ്രദ്ധാഞ്ജലി

പുതിയ വാര്‍ത്തകള്‍

ഇന്റര്‍ കിരീടത്തോടടുത്തു; കാഗ്ലിയാരിയെ തോല്‍പ്പിച്ചത് 3-0ന്

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.