Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സര്‍പ്പഭയം നീങ്ങാന്‍ ആസ്തികോപാഖ്യാനം -2

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2024, 09:19 pm IST
in Samskriti

അംബികാദേവി കൊട്ടേക്കാട്ട്

പിതൃക്കളുടെ മോക്ഷത്തിനായി താന്‍ വിവാഹം ചെയ്യാന്‍ സന്നദ്ധനാണെന്ന് മുനി അവരെ അറിയിച്ചു. എന്നാല്‍ തന്റെ തന്നെ നാമമുള്ള ഒരു കന്യകയെ മാത്രമേ താന്‍ വേള്‍ക്കു എന്ന് മുനി ശപഥം ചെയ്തിരുന്നു. അതിനാല്‍ ജരല്‍ക്കാരു എന്നു പേരുള്ള സ്ത്രീയെ തേടി മുനി എല്ലായിടത്തും അലഞ്ഞു. വന സഞ്ചാരത്തിനിടെ വാസുകീ സേവകര്‍ മുനിയെപ്പറ്റി അറിഞ്ഞ്് വേഗം വാസുകിയെ വിവരം ധരിപ്പിച്ചു. തന്റെ സഹോദരി ജരല്‍ക്കാരുവിനേയും കൂട്ടി വാസുകി, മുനിയുടെ അരികിലെത്തി വണങ്ങി. ഭാര്യയുടെ സംരക്ഷണം ഏറ്റെടുക്കില്ല എന്നും തനിക്ക് അഹിതമായി എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ വീടുപേക്ഷിച്ച് പോകുമെന്നും ഉള്ള നിബന്ധനയോടെ മുനി, വാസുകിയുടെ സഹോദരി ജരല്‍ക്കാരുവിനെ സ്വീകരിക്കാന്‍ തയ്യാറായി. വംശരക്ഷക്കായി എല്ലാനിബന്ധനകളും അംഗീകരിച്ച് വാസുകിരാജന്‍ തന്റെ സഹോദരിയെമുനിക്ക് കന്യാദാനം ചെയ്തു കൊടുത്തു. അവരുടെ പുത്രനായി ആസ്തീകന്‍ പിറന്നു. സമയമായപ്പോള്‍ ച്യവനമഹര്‍ഷിയില്‍ നിന്നും ആസ്തീകന്‍ വേദങ്ങളും സര്‍വ്വ ശാസ്ത്രങ്ങളുംപഠിച്ച്, തപസ്സിദ്ധിയും കൈവരിച്ച് ഗുരുവിന്റെ അനുഗ്രഹം വാങ്ങി.

മാതൃഗൃഹത്തിലെത്തി സര്‍പ്പസത്രം തടയുവാനുള്ള ഇച്ഛയോടെ യാഗശാലയിലേക്ക് പുറപ്പെട്ട ആസ്തീകനെ മാതാവും, മാതുലനും, നാഗശ്രേഷ്ഠന്മാരും ആശീര്‍വദിച്ചയച്ചു. കനത്ത സുരക്ഷ പാലിക്കുന്ന യാഗശാലയിലേക്ക് പ്രവേശിക്കുവാനാകാതെ ആസ്തീകന്‍ വെളിയില്‍ നിന്ന് യജ്ഞത്തേയും രാജാ ജനമേജയനേയും ഋത്വിക്കുകളേയും ഹോതാക്കളേയും സ്തുതിക്കുവാന്‍ തുടങ്ങി. സ്തുതി കേട്ട് സന്തുഷ്ടനായ രാജാവ് ആസ്തീകനെ യാഗശാലയിലേക്കാനയിച്ചു. വേണ്ടതുപോലെ സല്‍ക്കരിച്ച് അഭീഷ്ടദാനം നല്‍കാന്‍ ഒരുങ്ങി. അപ്പോഴും ആസ്തീകന്‍ സ്തുതി നിര്‍ത്തിയില്ല. ഹോമാഗ്‌നിയില്‍ തക്ഷകന്‍ വരാതിരുന്നതുകൊണ്ട് ശക്തമായ ആഹൂതികള്‍ അര്‍പ്പിക്കുവാന്‍ രാജാവ് ഋത്വിക്കുകളോട് ആവശ്യപ്പെട്ടു. ഇന്ദ്രനില്‍ അഭയം തേടിയ തക്ഷകനെ, ഇന്ദ്രനോടൊപ്പം കര്‍മ്മികള്‍ ആവാഹിച്ചു. രാജാവിന്റെ ദൃഢനിശ്ചയമറിഞ്ഞ് ഇന്ദ്രന്‍ തക്ഷകനെ ഉപേക്ഷിച്ചു സ്വര്‍ഗ്ഗത്തിലേക്കു പോയി. ഗത്യന്തരമില്ലാതെ തക്ഷകന്‍ ആകാശത്തില്‍ നിന്ന് ഹോമാഗ്‌നിയിലേക്ക് പതിക്കാന്‍ ആരംഭിച്ചു. ആ സമയത്ത് യോഗിയായ ആസ്തീക ബാലന് ഇഷ്ടവരം കൊടുത്ത് സന്തോഷിപ്പിക്കുവാന്‍ ഋത്വിക്കുകള്‍ ഉപദേശിച്ചു. തക്ഷകന്റെ ആര്‍ത്തനാദവും ചീറ്റലും കേട്ട് കൃതകൃത്യനായ രാജാവ്, ആസ്തീകന് ഇഷ്ടവരം വാഗ്ദാനം ചെയ്യുന്നു. സത്യസന്ധനും പ്രതിജ്ഞാപാലകനുമായ രാജാവിനോട് ഈ സര്‍പ്പസത്രം അവസാനിപ്പിക്കണമെന്ന വരമാണ് ആസ്തീകന്‍ ആവശ്യപ്പെട്ടത്. രാജാവ് ഈ വരം ഒഴികെ എന്തും നല്‍കാമെന്ന് പറഞ്ഞു. പ്രലോഭിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും, ആസ്തീകന്‍ വഴങ്ങിയില്ല. അതിനാല്‍ അപ്പോള്‍ തന്നെ സര്‍പ്പസത്രം രാജാവിന് അവസാനിപ്പിക്കേണ്ടി വന്നു.

താനേറ്റെടുത്ത ജന്മദൗത്യം വിജയിപ്പിച്ച്, കൃതാര്‍ത്ഥനായി ആസ്തീകന്‍ സര്‍പ്പലോകത്തേക്ക് തിരിച്ചു വന്നു.സര്‍പ്പസത്രത്തില്‍ നിന്നും തങ്ങളുടെ വംശത്തെ രക്ഷിച്ച ആസ്തീകനോട് എല്ലാവരും കൃതജ്ഞത പ്രകടിപ്പിച്ചു. വാസുകി മുതലായ ഭൂജഗേന്ദ്രന്മാര്‍ സന്തോഷത്താല്‍ ആസ്തീകന് ഇഷ്ടവരം നല്‍കാന്‍ തയ്യാറായി.

രാവിലേയും വൈകുന്നേരവും ആത്മശുദ്ധിയോടെ ഈ ധാര്‍മ്മിക ചരിത്രം (ആസ്തീകോപാഖ്യാനം) പാരായണം ചെയ്യുന്നവര്‍ക്ക് ഒരിക്കലും സര്‍പ്പങ്ങളില്‍ നിന്ന് യാതൊരുവിധ ഭയവും ഉണ്ടാകുവാന്‍ പാടില്ല എന്ന വരമാണ് ആസ്തീകന്‍ ആവശ്യപ്പെട്ടത്. എല്ലാ നാഗങ്ങളും ഒരേ മനസ്സോടെ അദ്ദേഹത്തിന് ഇഷ്ടവരം കൊടുത്തു തൃപ്തിപ്പെടുത്തി.
അതിനാല്‍ ആസ്തീക ചരിതം പഠിക്കുന്നവര്‍ക്ക് സര്‍പ്പഭയം ഉണ്ടാവില്ലെന്നാണ് വിശ്വാസം.

 

Tags: DevotionalHinduismAstikopakhayanamആസ്തികോപാഖ്യാനംsnake fear
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പൈതൃകത്തിന്റെ വെളിച്ചം

Samskriti

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

Samskriti

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.