തിരുവനന്തപുരം: എസ്.സി.ഇ.ആര്.ടിയുടെ നേതൃത്വത്തില്‍ സംസ്ഥാന യോഗ ഒളിമ്പ്യാഡ് 2024 മെയ് 31, ജൂൺ 1 തീയതികളില്‍ തിരുവനന്തപുരം മൈലം ജി.വി.രാജ സ്പോർട്സ് സ്കൂളിൽ വച്ച് നടത്തുന്നു. സംസ്ഥാനത്തെ പതിനാല് ജില്ലകളില്‍ നിന്നായി ദേശീയ, അന്തര്‍ദേശീയ താരങ്ങള്‍ ഉള്‍പ്പെടെ 200 ലധികം യോഗ പ്രതിഭകള്‍ ഈ മത്സരത്തില്‍ പങ്കെടുക്കും. സംസ്ഥാന യോഗ ഒളിമ്പ്യാഡില്‍ വിജയികളാകുന്നവര്‍ ദേശീയ യോഗ ഒളിമ്പ്യാഡിലേക്ക് യോഗ്യത നേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: