Kerala

അധ്യായന വര്‍ഷാരംഭത്തിന് ഇനി ദിവസങ്ങള്‍ മാത്രം; പഠനോപകരണ വിതരണം സംഘടിപ്പിച്ച് സക്ഷമ

Published by

തിരുവനന്തപുരം: സക്ഷമ തിരുവനന്തപുരം താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ അംഗപരിമിതരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ വച്ച് എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷകളില്‍ മികച്ച വിജയം നേടിയ എട്ടു കുട്ടികള്‍ക്ക് അനുമോദനവും നല്കി.

31 കുട്ടികള്‍ പഠനോപകാരണങ്ങള്‍ ഏറ്റു വാങ്ങി. വഞ്ചിയൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ കൂട്ടായ്മയായ യോഗവത് ഫൗണ്ടേഷന്‍ നോട്ടു ബുക്കുകള്‍ സംഭാവന ചെയ്തു. കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ. രാധാകൃഷ്ണന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. തുടര്‍ന്ന് ഭിന്നശേഷി അവകാശ നിയമത്തെ കുറിച്ച് സക്ഷമ സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീമതി അനിതാ നായകം ക്ലാസ്സെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by