തിരുവനന്തപുരം: മുഖ്യമന്ത്രി വീണാ വിജയനെ അകത്താക്കാന്‍ തന്റെ കൈവശം ആറ്റം ബോംബാണെന്നായിരുന്നു ട്വന്റി20 നേതാവ് കിറ്റക്സ് സാബു ജേക്കബ് പറഞ്ഞത്. തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ ഒരാഴ്ച്ചക്കകം മുഖ്യമന്ത്രിയുടെ മകളെ അറസ്റ്റ് ചെയ്യിക്കുമെന്നും സാബു ജേക്കബ്ബ് വെല്ലുവിളിച്ചു പറഞ്ഞു. പിണറായി വിജയന്റെ കൂടെ എല്ലാ വിദേശ യാത്രക്കും പോയിട്ടുണ്ടെന്നും വിദേശത്തു ചികിത്സയില്‍ കിടന്നപ്പോള്‍ മൂത്രമൊഴിപ്പിക്കാനും തിരികെ കിടത്താനും താനേ ഉണ്ടായിരുന്നുള്ളു എന്നും അവകാശപ്പെട്ടായിരുന്നു സാബുവിന്റെ വെല്ലുവിളി.
വെല്ലുവിളിച്ചതോടെ സാബുവിനെതിരായ അറസ്റ്റ് നീക്കം ആവിയായി. സൈബര്‍ സഖാക്കളുടെ സാബുവിനെതിരായ ആക്രമണവും സ്വിച്ചിട്ടതുപോലെ നിലച്ചു. കയ്യിലുള്ള ആറ്റം ബോംബ് എന്താണെന്നു മാത്രം ആരും അറിഞ്ഞില്ല.
സാബുവിന്റെ കയ്യിലുള്ള ആറ്റം ബോംബില്‍ ഒരെണ്ണമാണ് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് എറിഞ്ഞതെന്നാണ് പുറത്തുവരുന്ന സൂചന. വീണ വിജയന് അബുദാബിയില്‍ അക്കൗണ്ടുണ്ടെന്നും രാജ്യാന്തര കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ െ്രെപസ് വാട്ടര്‍ഹൗസ് കൂപ്പര്‍, എസ്!എന്‍സി ലാവ്ലിന് കമ്പനികളില്‍നിന്ന് അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് 3 കോടിയിലേറെ രൂപ വീതം വന്നു എന്നുമാണ് ഷോണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷോണ്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജിയും നല്കി. വീണ വിജയന്റെ ഐഡി റിട്ടെണില്‍ ഈ അക്കൗണ്ട് വിവരങ്ങള്‍ ഇല്ലെങ്കില്‍ അത് കുറ്റകരമാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. തനിക്ക് കിട്ടിയ വിവരങ്ങള്‍ കോര്‍പറേറ്റ് മന്ത്രാലയം, എസ്എഫ്ഐഒ, ചെന്നൈയിലെ ഇ.ഡി സ്പെഷല്‍ ഡയറക്ടര്‍ എന്നിവര്‍ക്ക് ഷോണ്‍ കൈമാറിയിട്ടുണ്ട്. മറ്റൊരാള്‍ നല്കിയ വിവരങ്ങളാണിതെന്നും അന്വേഷണത്തിന് ഗുണകരമാകുമെന്നു കരുതുന്നതിനാലാണ് അധികൃതര്‍ക്കു സമര്‍പ്പിക്കുന്നതെന്നും ഷോണ്‍ വ്യക്തമാക്കി.
വീണാ തൈക്കണ്ടിയില്‍, എം.സുനീഷ് എന്നിവരാണ് 2016 മുതല്‍ 2019 വരെ ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. ശരാശരി 10 കോടി രൂപ വരെ ഈ അക്കൗണ്ടില്‍ എപ്പോഴും ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണു താന്‍ തെളിവുകള്‍ പുറത്തു വിടുന്നതെന്നും തെറ്റാണെന്ന് തെളിഞ്ഞാല്‍ മാനനഷ്ടത്തിന് കേസു കൊടുക്കാമെന്നും ഷോണ്‍ പറഞ്ഞു.
.ലാവ്ലിന്റെ ഉപകമ്പനികള്‍ കിഫ്ബി മസാല ബോണ്ട് വഴി 9.25% പലിശയ്ക്ക് പണം നിക്ഷേപിച്ചിട്ടുണ്ട്. 6% പലിശയ്ക്ക് നിക്ഷേപം കിട്ടുമ്പോഴാണ് ഇങ്ങനെ കൂട്ടി നല്‍കുന്നത്. ഇതിന്റെ വ്യത്യാസത്തില്‍ വരുന്ന തുകയാണോ വീണയുടെ അക്കൗണ്ടിലേക്ക് ലാവ്ലിന് നിക്ഷേപിക്കുന്നത് എന്ന് അന്വേഷിക്കണമെന്ന് ഷോണ്‍ ആവശ്യപ്പെട്ടു.
െ്രെപസ് വാട്ടര്‍ഹൗസ് കൂപ്പറുമായുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവങ്കറിന്റെ കാലത്തു തന്നെ വിവാദമായതാണെന്ന് ഷോണ്‍ പറഞ്ഞു. 2018 ഡിസംബര്‍ ഒന്നിനാണ് പിഡബ്ല്യുസിയുമായി കരാര്‍ ഒപ്പുവയ്ക്കുന്നത്. 2020 നവംബര്‍ 30നാണ് കരാര്‍ അവസാനിക്കുന്നത്. ഇതേ കാലയളവില്‍ തന്നെയാണ് അബുദാബിയിലെ അക്കൗണ്ടില്‍ കണ്‍സള്‍ട്ടിങ് കമ്പനി പണം നിക്ഷേപിച്ചിരുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് അവര്‍ പുറത്തു പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് തെളിയുന്നതായി ഷോണ്‍ പറഞ്ഞു.അന്ന് പിഡബ്ല്യുസിയുടെ തലപ്പത്തുണ്ടായിരുന്ന ആള് തന്നെയായിരുന്നു സ്വപ്നയുടെ കമ്പനിയുടെയും മെന്റര്‍. സ്പേസ് പാര്‍ക്കില്‍ നിയമനം ലഭിച്ച സ്വപ്നയ്ക്ക് ലഭിച്ചിരുന്ന ശമ്പളം 1.7 ലക്ഷം രൂപയായിരുന്നു. എന്നാല്‍ ഇതേ ഇനത്തില്‍ പിഡബ്ല്യുസിക്ക് നല്‍കിയിരുന്നത് 3.34 ലക്ഷം രൂപയും. അപ്പോള്‍ സ്വപ്നയ്ക്ക് നല്കിയ ശമ്പളം കിഴിച്ച് 2.27 ലക്ഷം രൂപയോളം ഓരോ മാസവും എവിടേക്കാണ് പോയിരുന്നത് എന്നത് ഇപ്പോള്‍ പുറത്തു വരുന്നു.
ആദായനികുതി റിട്ടേണില്‍ വിദേശത്തുള്ള അക്കൗണ്ടിനെ കുറിച്ച് വീണ വെളിപ്പെടുത്തിയിട്ടില്ലെങ്കില്‍ വലിയ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: