കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനിയും വിവാദ വ്യവസായി ശശിധരന് കര്‍ത്തായുടെ കരിമണല്‍ കമ്പനി സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു.
. ഈ കമ്പനികളുടെ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന് (എസ്എഫ്ഐഒ) അബുദാബിയിലെ ദുരൂഹ ബാങ്ക് അക്കൗണ്ടിനെ കുറിച്ചു വിവരം ലഭിച്ചിട്ടുണ്ട്.
രാജ്യാന്തര കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ െ്രെപസ് വാട്ടര്‍ഹൗസ് കൂപ്പര്‍, എസ്!എന്‍സി ലാവ്ലിന് കമ്പനികളില്‍നിന്ന് അബുദാബിയിലെ അക്കൗണ്ടുകളിലേക്ക് എത്തിയത് 3 കോടി രൂപ വീതം. എക്സാലോജിക് കണ്‍സള്‍ട്ടിങ്, മീഡിയ സിറ്റി, യുഎഇ എന്ന പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നത്. വീണാ തായ്ക്കണ്ടിയില്‍, എം.സുനീഷ് എന്നിവരാണ് 2016 മുതല്‍ 2019 വരെ ഈ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്തിരുന്നത്. ഇതിനു പുറമെ ഒട്ടേറെ കമ്പനികളില്‍നിന്ന് ഈ അക്കൗണ്ടിലേക്കു പണമെത്തിയിരുന്നു എന്നും ഇതെല്ലാം യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്കു മാറ്റിയെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.
ഈ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ചു കൂടുതല്‍ രേഖകള്‍ കേസിലെ പരാതിക്കാരിലൊരാളായ ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: