ന്യൂദൽഹി: രാജ്യ തലസ്ഥാനത്തെ കനത്ത ചൂടിൽ മലയാളി പോലീസുകാരൻ സൂര്യാഘാതമേറ്റു മരണപ്പട്ടു. ഉത്തംനഗർ ഹസ്ത്സാലിൽ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ. ബിനേഷ് (50) ആണ് മരിച്ചത്. ദൽഹി പോലീസിൽ അസിസ്റ്റന്‍റ് സബ്ഇൻസ്പെക്‌ടറാണ്.
വസീറാബ്ദ് പൊലീസ് ട്രെയിനിങ് സെന്‍ററിൽ സ്ഥാനക്കയറ്റത്തിനായുള്ള പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. പരിശീലനത്തിനുള്ള 1400 അംഗ പോലീസ് സംഘത്തിൽ ബിനേഷ് ഉൾപ്പെടെ 12 മലയാളികളാണ് ഉണ്ടായിരുന്നത്. കടുത്ത ചൂടിൽ നടന്ന പരിശീലനത്തെ തുടർന്ന് ബിനീഷിന് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും ബോധരഹിതനാവുകയുമായിരുന്നു. സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ദീൻദയാൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തും. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പരിശീലനത്തിനിടെ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട മറ്റു നാല് ഉദ്യോഗസ്ഥർ ചികിത്സയിലാണ്. 49 ഡിഗ്രി സെൽഷ്യസ് ആണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ അന്തരീക്ഷ താപനില. ഇതേസമയത്തായിരുന്നു ബഷീറാബാദിലെ പോലീസ് ട്രെയിനിങ് ക്യാമ്പിൽ പരിശീലനം നടന്നിരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ട്രെയിനിങ് ആരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: