വാഷിങ്ടണ്‍: യുഎസിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 23 ആയി. സെന്‍ട്രല്‍ യുഎസിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ഡാലസില്‍ 11 തവണയാണ് ചുഴലിക്കാറ്റ് വീശിയത്. വരുംദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
കിഴക്കന്‍ തീര പ്രദേശങ്ങളായ ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ, ന്യൂജേഴ്സി, മേരി ലാന്‍ഡ് എന്നിവിടങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. ടെക്സാസില്‍ മഴയെ തുടര്‍ന്ന് ഇടിയും മിന്നലോടും കൂടിയ കൊടുങ്കാറ്റ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാകും കാറ്റ് വീശുകയെന്ന് നാഷണല്‍ വെതര്‍ സര്‍വീസ്(എന്‍ഡബ്ല്യൂഎസ്) അറിയിച്ചു.
പ്രസിഡന്റ് ജോ ബൈഡന് പ്രശ്നബാധിത സ്ഥലങ്ങളിലെ ഗവര്‍ണര്‍മാരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. അടിയന്തിര സാഹചര്യത്തില്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. അടുത്തിടെ ഹൂസ്റ്റണിലുണ്ടായ ചുഴലിക്കാറ്റില്‍ എട്ട് പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: