മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്ററും മുന്‍ താരവുമായ ഗൗതം ഗംഭീര്‍ ഭാരത ക്രിക്കറ്റ് ടീം പരിശീലകനായി ചുമതലയേറ്റെടുക്കാന്‍ ധാരണ. മെന്ററായി ആദ്യ സീസണില്‍ തന്നെ കൊല്‍ക്കത്ത ടീമിനെ ഗംഭീര്‍ കിരീടത്തിലെത്തിച്ചിരുന്നു. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായുമായി് ഗംഭീര്‍ ചര്‍ച്ച നടത്തിയിരുന്നു.
കൊല്‍ക്കത്തക്ക് ഐ.പി.എല്‍ കിരീടം കൂടി നേടികൊടുത്തതോടെയാണ് ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ ഗംഭീര്‍ ഒന്നാം നമ്പറിലെത്തിയത്. നിലവില്‍ ലോക്സഭ അംഗമായ ഗംഭീറിന്റെ ദേശീയത സബന്ധിച്ച നിലപാടുകളും ജയ് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് അദ്ദേഹത്തെ പ്രിയപ്പെട്ടവനാക്കി. ഗംഭീര്‍ കൊല്‍ക്കത്തയുടെ മെന്റര്‍ സ്ഥാനം ഒഴിയരുതെന്ന് ടീം ഉടമ ഷാറൂഖ് ഖാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. പത്തു വര്‍ഷത്തേക്കു ടീമില്‍ തുടരാമെന്ന ഓഫര്‍ നല്‍കിയ ഷാറുഖ്, അദ്ദേഹത്തിന് ബ്ലാങ്ക് ചെക്ക് ഒപ്പിട്ടുനല്‍കുകയും ചെയ്തു.
ഭാരത പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചു. രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയാകാന്‍ അപേക്ഷിച്ചവരുടെ പേരുവിവരങ്ങള്‍ ബി.സി.സി.ഐ പുറത്തുവിട്ടിട്ടില്ല. ട്വന്റി20 ലോകകപ്പോടെയാണ് രാഹുലിന്റെ കാലാവധി അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: