കണ്ണൂര്‍: കെഎസ്എഫ്ഇ ബിസിനസ് പ്രമോട്ടര്‍മാരെ നിയമിക്കാനുള്ള നീക്കത്തിന് പിന്നില്‍ എന്‍ജിഒ യൂണിയന് നേതാവെന്ന് എഐടിയുസി നേതാവ്. തൊഴിലാളി ദ്രോഹ നടപടിയുടെ തുടര്‍ച്ചയാണ് നടപടിയെന്ന് എഐടിയുസി കെഎസ്എഫ്ഇ ഫീല്‍ഡ് സ്റ്റാഫ് യൂണിയന് സംസ്ഥാന പ്രസിഡന്റ് അഡ്വ.വി. മോഹന്‍ദാസ് കണ്ണൂരില്‍ പറഞ്ഞു.
3000 ബിസിനസ് പ്രമോട്ടര്‍മാരെ നിയമിക്കുവാനുള്ള കെഎസ്എഫ്ഇ മാനേജ്മെന്റിന്റെ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഫീല്‍ഡ് സ്റ്റാഫ് യൂണിയന് എഐടിയുസി റീജിയണല്‍ ഓഫീസുകളിലേക്ക് നടത്തിയ മാര്‍ച്ചിന്റെ ഭാഗമായി കണ്ണൂര്‍ റീജിയണ്‍ ഓഫീസിലേക്ക് തൊഴിലാളികള്‍ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോഹന്‍ദാസ്.
കേരളത്തിലെ ഏറ്റവും വലിയ സംഘടനകളില്‍ ഒന്നായ എന്‍ജിഒ യൂണിയന്റെ സംസ്ഥാന നേതാവും സംഘടനാ പ്രവര്‍ത്തകനുമായിരുന്ന വരദരാജനാണ് ഇപ്പോള്‍ കെഎസ്എഫ്ഇയെ നയിക്കുന്നത്. കടുത്ത തൊഴിലാളി ദ്രോഹകരമായ സമീപനമാണ് കെഎസ്എഫ്ഇയില്‍. ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്താനോ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനോ മുന്‍ തൊഴിലാളി സംഘടന നേതാവ് കൂടിയായ കെഎസ്എഫ്ഇ ചെയര്മാന് തയ്യാറാകുന്നില്ല. 3000 ബിസിനസ് പ്രമോട്ടര്‍മാരെ നിയമിക്കുവാനുള്ള കെഎസ്എഫ്ഇ മാനേജ്മെന്റിന്റെ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: