ന്യൂദല്‍ഹി: ബിജെപി കൂടുതല്‍ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുമെന്ന് ഓഹരി വിപണിയിലെ പ്രമുഖര്‍ നടത്തിയ സര്‍വ്വേ. നില കൂടുതല്‍ മെച്ചപ്പെടുത്തുന്ന ബിജെപി ഒറ്റയ്ക്ക് 320 സീറ്റുകള്‍ നേടുമെന്നാണ് ഐഐഎഫ്എല്‍ സെക്യൂരിറ്റീസിന്റെ സര്‍വ്വേ പറയുന്നത്. യുപിയിലും ഒഡീഷയിലും ബംഗാളിലും തെലങ്കാനയിലും ആന്ധ്രയിലും ബിജെപി ഇക്കുറി കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും അവര്‍ പറയുന്നു.
വോട്ടിങ് ശതമാനം കുറഞ്ഞതിനെച്ചൊല്ലി ആദ്യം ആശങ്കയുണ്ടായിരുന്നുവെന്നും എന്നാല്‍ അത് അകന്നുവെന്നും അതോടെ ഓഹരി വിപണിയില്‍ ഉത്സാഹമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വോട്ടിങ്ങില്‍ മൂന്നു ശതമാനം കുറവാണ് ആദ്യം അനുഭവപ്പെട്ടത്. ഐഐഎഫ്എല്‍ സെക്യൂരിറ്റീസിന്റെ സര്‍വ്വേയില്‍ ബിജെപിക്ക് ലഭിക്കുന്ന സീറ്റുകള്‍:
യുപി 80ല്‍ 72 (2019ല്‍ 62) മധ്യപ്രദേശ് 29ല്‍ 28, ഗുജറാത്ത് 26ല്‍ 26, മഹാരാഷ്ട്ര 48ല്‍ 25, കര്‍ണ്ണാടക 28ല്‍ 21, ബംഗാള്‍ 42ല്‍ 23, രാജസ്ഥാന് 25ല്‍ ബിജെപി 20, ബിഹാര്‍ 40ല്‍ 17, ഒഡീഷ 21ല്‍ 13, ഝാര്‍ഖണ്ഡ് 14ല്‍ 11, ആസാം 14ല്‍ 9, ഹരിയാന 10ല്‍ 6, ഛത്തീസ്ഗഡ് 11ല്‍ 9, ദല്‍ഹി 7ല്‍7, ഉത്തരാഖണ്ഡ് 5ല്‍5, ഹിമാചല്‍ 4ല്‍4, തെലങ്കാന 17ല്‍ 7, ജമ്മു കശ്മീര്‍ 6ല്‍ 3, ആന്ധ്ര 25ല്‍ 3, അരുണാചല്‍ 2ല്‍ 2, പഞ്ചാബ് 13ല്‍ 2, തമിഴ്നാട് 38ല്‍ 2, ത്രിപുര 2ല്‍2, ഗോവ 2ല്‍1, മണിപ്പൂര്‍ സീറ്റില്ല, ചണ്ഡീഗഡ് 1 ല്‍1, ദാമന്‍ ദിയു 1ല്‍1, കേരളം മൊത്തം സീറ്റില്ല.
ആകെ സീറ്റ് 542. ബിജെപി 320. കൈയിലുള്ള 13 സീറ്റുകള്‍ നഷ്ടമാകും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 സീറ്റുകള്‍ കൂടുതല്‍ ലഭിക്കും.
2004ലെ പോലെ അട്ടിമറി ഉണ്ടാവില്ലെന്നും ഐഐഎഫ്എല്‍ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ അടിവരയിടുന്നു. ഇതിന്റെ കാരണം ബിജെപിക്കും കോണ്‍ഗ്രസിനും ഉള്ള വോട്ട്വിഹിതത്തിലെ വലിയ വ്യത്യാസമാണ്. 2019ല്‍ 224 സീറ്റുകളില്‍ ബിജെപിക്ക് 50 ശതമാനത്തോളം വോട്ട് വിഹിതം ലഭിച്ചു. വോട്ട് ശതമാനത്തില്‍ ഒരു വലിയ മാറ്റം (സ്വിങ്ങ്) ഇല്ലാതെ ഒരു അട്ടിമറിയും സംഭവിക്കില്ല. ബിജെപി ഭൂരിപക്ഷം നിലനിര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: