കോട്ടയം: ആവുന്നിടത്തൊക്കെ ബിജെപിയെ കരിവാരിത്തേക്കാന്‍ പരിശ്രമിക്കുന്ന മലയാള മനോരമ ഒടുവില്‍ ചില സത്യങ്ങളില്‍ തുറന്നു പറയാന്‍ തുടങ്ങി. വാരാണസിയിലെ മാലിന്യങ്ങളെ കുറിച്ച് നിരന്തരം വാര്‍ത്തകള്‍ നല്കിയരുന്ന ആ പത്രം, രണ്ടാം മോദി ഭരണാനന്തരം അവിടെയുണ്ടായ വലിയ മാറ്റങ്ങളെ ചെറിയ തോതിലെങ്കിലും അംഗീകരിക്കാന്‍ തയ്യാറാവുന്നു. ‘വാരാണസി പഴയ വാരാണസിയല്ല’ എന്ന തലക്കെട്ടില്‍ ചൊവ്വാഴ്ചത്തെ പത്രത്തില്‍ വന്ന വാര്‍ത്ത അതിന് ഉദാഹരണമാണ്. വാര്‍ത്ത ഇപ്രകാരമാണ്: സമൃദ്ധിയുടെ കൊടുമുടിയില്‍ ഇന്ത്യയെ എത്തിക്കാന്‍ 3650 ദിവസങ്ങളാണ് മോദി ആവശ്യപ്പെട്ടത് . അന്നുമുതല്‍ ഇന്നുവരെ 3726 ദിവസമായി. വാരാണസിയുടെ കുറിച്ചാണ് ചോദ്യമെങ്കില്‍ മാറ്റമുണ്ട്. റോഡുകള്‍ക്ക് കൂടുതല്‍ വൃത്തിയും സൗകര്യവും കൈവന്നിരിക്കുന്നു. അതേക്കുറിച്ച് പറയുമ്പോള്‍ ആളുകള്‍ക്ക് സംതൃപ്തി. മോദിയെ കുറിച്ച് പറയുമ്പോള്‍ തൊഴിലില്ലായ്മയും പണപ്പെരുപ്പവും കര്‍ഷകരോഷവും അവര്‍ കാര്യമാക്കുന്നില്ല. ഇന്ത്യയിലെ പൗരാണിക നഗരങ്ങളില്‍ ഒന്നായ വാരാണസിയുടെ മുഖച്ഛായ മാറ്റുന്ന വന്‍ വികസന പരിപാടികളെക്കുറിച്ച് അന്നാട്ടുകാര്‍ വാചാലരാകുന്നു. വാരാണസിയിലെ ഏറ്റവും തിരക്കുള്ള അസിഘട്ടിലേക്ക് ഇറങ്ങുന്ന പടിയില്‍ ഒരാള്‍ ഇരിപ്പുണ്ട.് ചില്ലറയിട്ടാല് മെഷീനില്‍ തൂക്കം നോക്കാം. വലിയൊരു മോദി ചിത്രം കയ്യില്‍ പിടിച്ചാണ് ആളെ ആകര്‍ഷിക്കുന്നത് …ഇങ്ങനെ പോകുന്നു മനോരമ വാര്‍ത്ത.
ഇതാണ് എതിരാളികളെ ക്കൊണ്ടുപോലും നല്ലത് പറയിക്കുന്ന മോദി മാജിക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: