ന്യൂദല്‍ഹി: ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പശ്ചിമ ബംഗാളില്‍ ബിജെപി ഏറ്റവും വലിയ നേട്ടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏകപക്ഷീയമാണെന്നും അതുകൊണ്ടുതന്നെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിരാശയിലാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ മാധ്യമത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പാര്‍ട്ടിയുടെ പ്രകടനത്തില്‍ സന്തോഷമുണ്ട്. സംസ്ഥാനത്ത് പാര്‍ട്ടി മികച്ച വിജയം നേടുമെന്നും അദേഹം പറഞ്ഞു. ബംഗാള്‍ തെരഞ്ഞെടുപ്പില്‍, ടിഎംസി പാര്‍ട്ടി നിലനില്‍പ്പിനായി ആണ് പോരാടുന്നത്, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ അത് കണ്ടിരിക്കണം, ബംഗാളിലെ ജനങ്ങള്‍ ഞങ്ങളെ മൂന്നില്‍ നിന്ന് 80 ആക്കിയത് ഈ മാറ്റത്തിന് ഉദാഹരണമാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലോക്‌സഭയില്‍ വലിയ പിന്തുണയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഇത്തവണ ഇന്ത്യയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന സംസ്ഥാനം പശ്ചിമ ബംഗാള്‍ ആയിരിക്കും. പശ്ചിമ ബംഗാളിലാണ് ബിജെപി ഏറ്റവും കൂടുതല്‍ വിജയം നേടുന്നത്. 2019ല്‍ പശ്ചിമ ബംഗാളിലെ ടിഎംസി കോട്ടയിലേക്ക് ബിജെപി ശക്തമായ മുന്നേറ്റം നടത്തി, 18 സീറ്റുകള്‍ നേടി. സംസ്ഥാനത്തെ ഭരണകക്ഷിയുടെ അടുത്ത് രണ്ടാം സ്ഥാനത്താണ് ബിജെപി. പശ്ചിമ ബംഗാളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതും ആക്രമണങ്ങള്‍ അഴിച്ചുവിട്ടതും ബിജെപിയുടെ പൊതുജനങ്ങള്‍ പിന്തുണ കണ്ടാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: