ഇടുക്കി: പെരിയാർ നദിയിൽ വീണ്ടും മീനുകൾ ചത്തു പൊങ്ങിയെന്ന് പ്രദേശവാസികൾ. ചൂർണിക്കര ഇടമുള പാലത്തിന്റെ സമീപത്താണ് മീനുകൾ ചത്തുപൊങ്ങിയത്. രാവിലെ നദിയിൽ കുളിക്കാനിറങ്ങിയ നാട്ടുകാരാണ് മീനുകൾ ചത്തുപൊങ്ങി കിടക്കുന്നത് ആദ്യം കണ്ടത്. കരിമീൻ ഉൾപ്പെടെയുള്ള മീനുകളാണ് ചത്തവയിലുള്ളത്.
പുഴയിലെ വെള്ളത്തിന് നിറം മാറ്റവും രൂക്ഷഗന്ധവും ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. രാസമാലിന്യം കലർന്നതാണോ മീനുകൾ ചാകാൻ കാരണമെന്ന് പരിശോധനയിലേ വ്യക്തമാകൂ. ചിത്രപ്പുഴയിലും പെരിയാറിലും വ്യാപകമായാണ് മീനുകൾ കഴിഞ്ഞ ദിവസങ്ങളിൽ ചത്തുപൊങ്ങിയത്.
മത്സ്യക്കുരുതിയിൽ മലനീകരണ നിയന്ത്രണ ബോർഡിന് വീഴ്ച സംഭവിച്ചതായാണ് ഫോർട്ട് കൊച്ചി സബ് കളക്ടറുടെ റിപ്പോർട്ട്. മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി പ്രത്യേക നീരീക്ഷണ സംവിധാനം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. കുഫോസിന്റെയും മലനീകരണ നിയന്ത്രണ ബോർഡിന്റെയും കണ്ടെത്തെലുകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ജില്ലകളക്ടർ ചീഫ് സെക്രട്ടറിക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: