ന്യൂദല്‍ഹി:രാജ്യാന്തര തലത്തിൽ സർക്കാരുകളെ അട്ടിമറിക്കുന്ന ജോർജ് സോറോസിനു കേരളത്തിലും വേരുകൾ.
സോറോസിന്റെ ഇന്ത്യയിലെ പ്രതിനിധി ധന്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷനിൽ 8 മലയാളം ഓൺലൈൻ ന്യൂസ് പോർട്ടലുകളും.
അഴിമുഖം മീഡിയ, ഡൂൾ ന്യൂസ്, സൗത്ത് ലൈവ്, ദ് ക്യൂ, ട്രൂ കോപ്പി, മലബാർ ന്യൂസ്, അന്വേഷണം, ടൈംസ് കേരള ഓൺലൈൻ എന്നീ പോർട്ടലുകൾക്കാണ് ഡിജി പബിൽ അംഗത്വമുള്ളത്.
സംഘടനയിൽ സ്ഥാപകാംഗങ്ങളും സാധാ അംഗങ്ങളുമുണ്ട്. മലയാളം പോർട്ടലുകൾക്ക് സാധാ അംഗത്വമേയുള്ളു.
സ്ഥാപകാംഗങ്ങളുടെ ഒൻപതംഗ ബോർഡിനാണ് സംഘടനയുടെ നിയന്ത്രണം.
സ്ഥാപകാംഗങ്ങളുടെ ശുപാർശ ഇല്ലാതെ അംഗത്വം ലഭിക്കില്ലെന്നതിൽ ഫലത്തിൽ രഹസ്യ സംഘടന പോലെയാണ് പ്രവർത്തന രീതി.
ന്യൂസ് മിനിട്ട് എഡിറ്റർ ധന്യ രാജേന്ദ്രൻ ചെയർപേഴ്സനും അഭിനന്ദൻ സെക്രി ( ന്യൂസ് ലൗൺട്രി ) ഋതു കപൂർ (ദ് ക്വിൻ്റ്) എന്നിവർ ജനറൽ സെക്രട്ടറിമാരുമായ ബോർഡാണ് ഡിജി പബ് നിയന്ത്രിക്കുന്നത്.
ഡിജി പബ് ‘ മൂല്യങ്ങളിൽ വിശ്വസിക്കുന്നവർക്കേ അംഗത്വമുള്ളു എന്ന വ്യവസ്ഥയുള്ളതിനാൽ വിമത ശബ്ദം ഉയരില്ലെന്ന് ഉറപ്പാക്കാം.
ചൈനീസ് ഫണ്ട് കേസിൽ ഉൾപ്പെട്ട ന്യൂസ് ക്ലിക്ക് പോലെ മോദി വിരുദ്ധത തെളിയിച്ച 11 ന്യൂസ് പോർട്ടലുകൾ മാത്രമേ സ്ഥാപകാംഗങ്ങളായുള്ളു.
ഓൾട്ട് ന്യൂസ്, ആർട്ടിക്കിൾ 14, ബൂം ലൈവ്, കോബ്രാ പോസ്റ്റ്, എച്ച് ഡബ്ല്യു ന്യൂസ്, ന്യൂസ് ക്ലിക്ക്, ന്യൂസ് ലൗൺട്രി, സ്ക്രോൾ, ദ് ന്യൂസ് മിനിട്ട്, ദ് ക്വിൻ്റ്, ദ് വയർ എന്നിവയാണ് സ്ഥാപക അംഗങ്ങൾ.
കേന്ദ്ര ഭരണത്തെ അട്ടിമറിക്കാനുള്ള രാഷ്‌ട്രീയ ടൂൾ കിറ്റുകൾ രാജ്യവ്യാപകമായി പ്രചരിപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.
സ്ഥാപക അംഗങ്ങൾ പ്രസിദ്ധീകരിക്കുന്ന മോദി വിരുദ്ധ ടൂൾ കിറ്റ് വാർത്തകൾ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി പ്രചരിപ്പിക്കുകയാണ് അംഗങ്ങളുടെ ചുമതല. ഇതിനു ഹവാല രീതിയിൽ വിദേശത്തു നിന്നും രാജ്യത്തിനകത്തു നിന്നും പ്രതിഫലം ലഭ്യമാക്കാൻ ഗൂഡ സംവിധാനങ്ങളുണ്ട്.
കാര്യമായ പരസ്യ വരുമാനമില്ലാത്ത ഈ പോർട്ടലുകൾ മുഖ്യധാരാ മാധ്യമങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മികച്ച ശമ്പളം നൽകി നിയമിക്കുന്നതിന്റെ സാമ്പത്തിക ഉറവിടങ്ങൾ ദുരൂഹമാണ്.
രാജ്യത്ത് വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്ന വിഘടനവാദ സംഘടനകളെയും വ്യക്തികളെയും ന്യായീകരിക്കുകയും മഹത്വവൽകരിക്കുകയും ചെയ്യുന്ന വാർത്തകളാണ് ഡിജി പബ് ശ്യംഖലയിലൂടെ പ്രചരിപ്പിക്കുന്നത്.
പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള നിരോധിത സംഘടനകളെ വെള്ളപൂശാനും ഇവർക്ക് മടിയില്ല. തീവ്ര ഇടതുപക്ഷ മാവോയിസ്റ്റ് നേതാക്കളും യു എ പി എ രാജ്യദ്രോഹ കേസ് പ്രതികളും ഡിജി പബ് മീഡിയക്ക് ആരാധ്യരാണ്.
രാജ്യവിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കാൻ വിദേശത്തു നിന്നു പണം ഓൺലൈൻ ഉടമകൾക്ക് ലഭിക്കുന്നതിന്റെ ഹവാല മണി ട്രെയിൽ മാർഗത്തെ കുറിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൃത്യമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. ന്യൂസ് ക്ലിക്ക് കേസ് മാതൃകയിൽ പല ഓൺലൈൻ എഡിറ്റർമാരും അഴിക്കുള്ളിലാകുന്ന കാലം വിദൂരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: