ചണ്ഡിഗഡിലെ വഴിയോരക്കടകളില്‍ കയറിയിറങ്ങി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. തെരുവ് കച്ചവടക്കാര്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ആത്മനിര്‍ഭര്‍ നിധി(സ്വനിധി) പദ്ധതിയുടെ ഗുണഭോക്താക്കളെ കാണുകയായിരുന്നു അദ്ദേഹം. കുശലം ചോദിച്ചും ബുദ്ധിമുട്ടുകളുണ്ടോ എന്ന് ആരാഞ്ഞും കേന്ദ്രമന്ത്രി അവരിലൊരാളായി.
ഭവന, നഗരകാര്യ മന്ത്രാലയം വഴിയോര കച്ചവടക്കാര്‍ക്ക് വായ്പ നല്കി അവരെ ശാക്തീകരിക്കുന്നതിനായി നടപ്പാക്കിയ പദ്ധതിയാണ് പിഎം സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മനിര്‍ഭര്‍ നിധി (പിഎം സ്വനിധി). കൊവിഡ് കാലത്ത് ചെറുകിട കച്ചവടക്കാര്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് പ്രധാനമന്ത്രി കണ്ടെത്തിയ പരിഹാരമാണ് പദ്ധതിയെന്ന് ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
വെല്ലുവിളികളെ മറികടക്കാനും ജീവിതം പുനര്‍നിര്‍മിക്കാനും സഹായിച്ച പദ്ധതിക്ക് ചണ്ഡിഗഡിലെ വ്യാപാരികള്‍ കേന്ദ്രമന്ത്രിയോട് നന്ദി പറഞ്ഞു. ആദ്യം 10,000 രൂപയാണ് പദ്ധതി പ്രകാരം വായ്പയെടുത്തത്.
തുടര്‍ന്ന് 20,000 രൂപയുംയ ഇപ്പോള്‍ 50,000 രൂപ വായ്പയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും അത് ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ചെറുകിട വ്യാപാരികളെ സംരംഭകരാക്കി വളര്‍ത്തിയ പദ്ധതിയാണ് പിഎം സ്വനിധി. 55-60 ലക്ഷം പേര് പദ്ധതിയുടെ പ്രയോജനം നേടിയിട്ടുണ്ട്, ഹര്‍ദീപ് സിങ് പുരി എഎന്‍ഐയോട് പറഞ്ഞു.
പദ്ധതിയിലൂടെ ചെറുകിട കച്ചവടക്കാര്‍ക്ക് അംഗീകാരവും ആദരവും ലഭിച്ചു. പ്രാദേശിക ഭരണകൂടങ്ങളില്‍ നിന്നുള്ള പീഡനം ഇപ്പോഴില്ല. പ്രധാനമന്ത്രി മോദി പിന്തുണയ്ക്കുന്നുവെന്ന് അവര്‍ക്കറിയാം, അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഗുണഭോക്താവാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട മോന. 12 വര്‍ഷമായി മോന നടത്തുന്ന ചായക്കടയിലും കേന്ദ്രമന്ത്രിയെത്തി.
കട സന്ദര്‍ശിച്ചതിന് നന്ദി പറഞ്ഞുകൊണ്ട് മോന കൂട്ടിച്ചേര്‍ത്തു, ‘എനിക്ക് ഒരു അപേക്ഷയുണ്ട്, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ അംഗം എന്ന നിലയില്‍, ഞങ്ങള്‍ക്ക് സ്വന്തമായി ഒരു വീടുണ്ടാകണം എന്നതാണ് പ്രാര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: