ലോകമെങ്ങും പലതരം പാറ്റകളുടെ ആക്രമണം കൂടി വരികയാണെന്നും ജര്‍മ്മനിയാണ് ഈ പാറ്റകളുടെ സങ്കേതമെന്നും പ്രധാനശല്ല്യക്കാരായ ഒരു പ്രത്യേക ഇനം പാറ്റ പ്രധാനമായും ഇന്ത്യ ഉള്‍പ്പെടുന്ന തെക്കന്‍ ഏഷ്യയില്‍ നിന്നും പോകുന്നവയാണെന്നും ജേണലിസ്റ്റ് പാല്‍കി ശര്‍മ്മ. ലോകത്ത് പാറ്റകളുടെ ആക്രമണം കൂടി വരുന്നതിനെക്കുറിച്ചായിരുന്നു പാല്‍കി ശര്‍മ്മയുടെ ഈ വീഡിയോ വാര്‍ത്തയെങ്കിലും ആ പാറ്റ ധ്രുവ് റാഠി എന്ന മോദി വിരുദ്ധ യുട്യൂബര്‍ ആണെന്ന് വ്യക്തം.
ട്രോള്‍ വാര്‍ത്ത എന്ന ഇനത്തില്‍പ്പെട്ട വാര്‍ത്തയായിരുന്നു ഫസ്റ്റ് പോസ്റ്റിന്റെ പാല്‍കി ശര്‍മ്മ എന്ന മിടുക്കിയായ ജേണലിസ്റ്റ് ചെയ്തത്. പക്ഷെ ഇന്ത്യ ഉള്‍പ്പെടുന്ന തെക്ക് കിഴക്കന്‍ ഏഷ്യയില്‍ നിന്നും പോയ ഒരു പ്രത്യേക ഇനം പാറ്റയാണ് ജര്‍മ്മനിയില്‍ വലിയ ശല്ല്യം ചെയ്യുന്നത് എന്ന് പറയുമ്പോള്‍ ആ പാറ്റപ്രയോഗം ധ്രുവ് റാഠിയെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് വ്യക്തം.
മോദിയ്ക്കെതിരെ ഇല്ലാക്കഥകളും നിറംപിടിപ്പിച്ച നുണക്കഥകളും നിരത്തി കഴിഞ്ഞ കുറെ നാളുകളായി മോദി വിരുദ്ധരെ ഹരം പിടിപ്പിക്കുന്ന ധ്രുവ് റാഠി ഇരിക്കുന്നത് ഇപ്പോള്‍ ജര്‍മ്മനിയിലാണ്. അവിടെ ഇരുന്നാള് ധ്രുവ് റാഠി മോദി വിരുദ്ധ വാര്‍ത്തകള്‍ പടച്ചുവിടുന്നത്. ധ്രുവ് റാഠി വാസ്തവത്തില്‍ ഇന്ത്യക്കാരനുമാണ്. അതാണ് പാല്‍കി ശര്‍മ്മ ഉദ്ദേശിച്ച ജര്‍മ്മനിയില്‍ ശല്യം ചെയ്യുന്ന തെക്കന്‍ ഏഷ്യയിലെ ശല്ല്യക്കാരനായ പാറ്റ എന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: