പാരീസ് : ഇന്ത്യയുടെ ഫ്രഞ്ച് ഓപ്പണ്‍ പ്രതീക്ഷ ആയിരുന്ന സുമിത് നാഗല്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. റഷ്യയുടെ 18-ാം സീഡ് കാരെന് ഖച്ചനോവിനോടാണ് ഇന്ത്യന്‍ താരം പരാജയപ്പെട്ടത്.
ഫ്രഞ്ച് ഓപ്പണിലെ സുമിത് നാഗലിന്റെ അരങ്ങേറ്റം ആയിരുന്നു ഇന്ന് നടന്നത്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ മികച്ച പ്രകടനമാണ് സുമിത് നാഗല്‍ നടത്തിയതെങ്കിലും ആ പ്രകടനം ആവര്‍ത്തിക്കാന്‍ ആയില്ല.
നാഗലിനെ രണ്ട് മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ 6-2, 6-0, 7-6 എന്ന സ്കോറിനാണ് ഖച്ചനോവ് പരാജയപ്പെടുത്തിയത്. 91ാം റാങ്കാണ് സുമിത് നാഗാലിന് ഇപ്പോഴുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: