ചോദ്യം ചോദിച്ചത് ബ്രാഹ്മണ വിദ്യാര്‍ത്ഥിയാണെന്ന് തെറ്റിദ്ധരിച്ച് വിദ്യാര്‍ത്ഥിയെ പല തവണ ക്രൂരമായി പരിഹസിച്ച് ജെഎന്‍യുവിലെ ഇടത് പക്ഷ ചായ് വുള്ള പ്രൊഫസര്‍. ചോദ്യത്തിലെ ഒരു വാക്ക് ഉച്ചരിച്ചത് ശരിയല്ലെന്ന് പറഞ്ഞാണ് ജെഎന്‍യുവിലെ കമ്മ്യൂണിസ്റ്റ് പ്രൊഫസര്‍ വിദ്യാര്‍ത്ഥിയെ പല തവണ കളിയാക്കിയത്. പക്ഷെ ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥി ദളിതനാണെന്ന് പിന്നീടാണ് അറിഞ്ഞത്. അതോടെ മാപ്പപേക്ഷയുമായി മുഖം രക്ഷിക്കാന്‍ വിദ്യാര്‍ത്ഥിയോട് കേണുകെഞ്ചുകയാണ് ജെഎന്‍ യുവിലെ പ്രൊഫസറായ ഗായത്രി ചക്രവര്‍ത്തി സ്പിവാക്.
കഴിഞ്ഞ ദിവസം ഒരു സെമിനാറിനിടെയാണ് സംഭവം. ഭാഷാ ശാസ്ത്രജ്ഞയായ പ്രൊഫസറായ ഗായത്രി ചക്രവര്‍ത്തി സ്പിവാകിന്റെ പ്രഭാഷണത്തിനിടെയാണ് വിദ്യാര്‍ത്ഥി ചോദ്യം ചോദിച്ചത്. വിദ്യാര്‍ത്ഥി ചോദ്യത്തിനിടയില്‍ അമേരിക്കന്‍ സോഷ്യോളജിസ്റ്റായ വെബ് ഡു ബോയ്സ് എന്ന പേര് തെറ്റായി ഉച്ചരിച്ചു. ഇതോടെ അതില്‍ കയറിപ്പിടിച്ച് വിദ്യാര്‍ത്ഥിയെ കണക്കിന് കളിയാക്കുകയായിരുന്നു പ്രൊഫസറായ ഗായത്രി ചക്രവര്‍ത്തി സ്പിവാക്. ചോദ്യം ചോദിച്ച അന്‍ഷുല്‍ കുമാര്‍ ബ്രാഹ്മണ വിദ്യാര്‍ത്ഥിയാണെന്ന് തെറ്റിദ്ധരിച്ചാണ് കളിയാക്കല്‍ തുടങ്ങിയത്. ജെഎന്‍യു എന്നത് ഒരു ഇടത്പക്ഷ കോട്ടയായതിനാല്‍ പൊതുവേ ബ്രാഹ്മണര്‍ക്കെതിരായ വികാരം അധികമാണ്. അതു തന്നെയാണ് പ്രൊഫസറായ ഗായത്രി ചക്രവര്‍ത്തി സ്പിവാകിനും സംഭവിച്ചത്. അന്‍ഷുല്‍ കുമാറിന്റെ ഉച്ചാരണത്തെ പല തവണ പ്രൊഫസര്‍ ഗായന്ത്രി സ്പിവാക് കളിയാക്കിയപ്പോള്‍ സദസ്സില്‍ നിന്നും പൊട്ടിച്ചിരി ഉയര്‍ന്നിരുന്നു. ഇത് വിദ്യാര്‍ത്ഥിയെ അപമാനിക്കുന്നതിന് തുല്യമായിരുന്നു. പീന്നീടാണ് ചോദ്യം ചോദിച്ച അന്‍ഷുല്‍ കുമാര്‍ ദളിത് വിദ്യാര്‍ത്ഥിയാണെന്ന് മനസ്ലിലായത്. ഇതോടെ പ്രൊഫസറായ ഗായത്രി ചക്രവര്‍ത്തി സ്പിവാക് പ്രതിരോധത്തിലായെന്ന് മാത്രമല്ല, മാപ്പ് പറയേണ്ടിയും വന്നു.
പക്ഷെ അന്‍ഷുന്‍ കുമാര്‍ പ്രൊഫസര്‍ ഗായത്രി സ്പിവാക്കിനെതിരെ ഓഡിറ്റോറിയത്തിന് പുറത്ത് പ്രതിഷേധിക്കുകയായിരുന്നു. ” മൂന്ന് തവണയാണ് ഡു ബോയ്സിന്റെ പേര് ഉച്ചരിച്ചത് തെറ്റായി എന്ന് പറഞ്ഞ് പ്രൊഫസര്‍ എന്നെ പരിഹസിച്ചത്. എന്താ, പിന്നാക്കവിഭാഗക്കാര്‍ക്ക് മിണ്ടാന്‍ പാടില്ലേ?”- അന്‍ഷുല്‍ കുമാര്‍ ചോദിക്കുന്നു. “ദളിതന് മിണ്ടിയാല്‍ അവനെ നിശ്ശബ്ദനാക്കും” എന്ന മുദ്രാവാക്യം എഴുതിയ പോസ്റ്ററും ഉയര്‍ത്തി. സമൂഹമാധ്യമത്തിലും ഇത് പോസ്റ്റ് ചെയ്തു.
ഇതോടെ സ്പിവാക് ഇതിന് മറുപടിയുമായി രംഗത്തെത്തി. ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥി ദളിതനാണെന്ന് അറിയില്ലെന്നും ബ്രാഹ്മണനാണെന്ന് തെറ്റിദ്ധരിച്ചതാണ് കളിയാക്കാന്‍ കാരണമായതെന്നുമായിരുന്നു പ്രൊഫ. ഗായത്രി സ്പിവാകിന്റെ മറുപടി. ബ്രാഹ്മിണ്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനാണ് താനെന്ന് വിദ്യാര്‍ത്ഥി സ്വയം പരിചയപ്പെടുത്തിയതാണ് അയാള്‍ ബ്രാഹ്മണനാണെന്ന് തെറ്റിദ്ധരിക്കാന്‍ കാരണമായതെന്നും സ്പിവാക് പറയുന്നു.
അക്കാദമിക തലത്തിലെ ബ്രഹ്മണ വിരോധം
ഇന്ത്യയിലെ ഇടത് മേല്‍ക്കോയ്മയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ബ്രാഹ്മണ വിരോധമാണ് ഇതിലൂടെ വെളിവാകുന്നത്. ബ്രാഹ്മണ വിദ്യാര്‍ത്ഥിയായതിനാലാണ് പരിഹസിച്ചതെന്ന് പറയുമ്പോള്‍ ബ്രാഹ്മണരായവര്‍ അക്കാദമിക രംഗത്ത് അനുഭവിക്കുന്ന പീഢനമാണ് പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: