India

‘ബാബര്‍ ക്രൂരന്‍; ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ മുഗളരും ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിച്ച് മെക്കയിലേക്ക് കടത്തിയിരുന്നു’

ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ മുഗള്‍ രാജാക്കന്മാര്‍ ഹിന്ദുസ്ഥാന്‍ മണ്ണിലെ മക്കളായി എന്ന ചിന്ത തെറ്റാണെന്ന് ഈയിടെ ആബാസ് മല്‍ഹദിയാര്‍ എഴുതിയ ചരിത്രഗ്രന്ഥമായ 'ബാബര്‍ ദ ചെസ്ബോര്‍ഡ് കിംഗ്' എന്ന പുസ്തകം വിശദമാക്കുന്നു.

Published by

ന്യൂദല്‍ഹി: ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ മുഗള്‍ രാജാക്കന്മാര്‍ ഹിന്ദുസ്ഥാന്‍ മണ്ണിലെ മക്കളായി ഹിന്ദുസ്ഥാനിന്റെ അഭിവൃദ്ധിക്ക് വേണ്ടി നിലകൊണ്ടു എന്ന ചിന്ത  തെറ്റാണെന്ന് ഈയിടെ ആബാസ് മല്‍ഹദിയാര്‍ എഴുതിയ ചരിത്രഗ്രന്ഥമായ ‘ബാബര്‍ ദ ചെസ്ബോര്‍ഡ് കിംഗ്’ എന്ന പുസ്തകം വിശദമാക്കുന്നു.  ഭാരതത്തെ സ്നേഹിക്കുന്നു എന്ന് വിശ്വസിപ്പിക്കുമ്പോഴും മുഗള്‍ രാജാക്കന്മാര്‍ ഭാരതത്തിലെ ക്ഷേത്രങ്ങളിലെയും മറ്റും സമ്പത്ത് വന്‍തോതില്‍  കൊള്ളയടിച്ച് മെക്കയിലേക്കും പേര്‍ഷ്യയിലേക്കും കടത്തിയിരുന്നതായും ഈ ചരിത്രപുസ്തകം പറയുന്നു.

പുറംരാജ്യങ്ങളില്‍ നിന്നെത്തുന്ന സംഭാവനകള്‍ എന്ന പേരിലാണ് ഇന്ത്യയില്‍ നിന്നും എത്തുന്ന കൊള്ളമുതലുകള്‍ നിറച്ച വാഹനങ്ങള്‍ ഉള്‍പ്പെടെ യാത്രാസംഘങ്ങള്‍ മെക്കയിലും പേര്‍ഷ്യയിലും എത്തിച്ചേര്‍ന്നിരുന്നത്. ഈ ‘വിലപിടിച്ച സമ്മാനങ്ങള്‍ നിറച്ചെത്തുന്ന വാഹന’ത്തിന് ചുറ്റും നിറയെപ്പേര്‍ തടിച്ചുകൂടുമായിരുന്നത്രെ.

നമ്മുടെ സംസ്കാരത്തെ, ഹിന്ദുധര്‍മ്മത്തെ, സമൂഹത്തെ എത്രമാത്രം ആഴത്തില്‍ മുഗളന്മാര്‍ നശിപ്പിച്ചു എന്നതിന്റെ ചിത്രവും ഈ പുസ്തകം നല്‍കുന്നു. തന്റെ പൂര്‍വ്വികനായ തൈമൂറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ബാബര്‍ ഇന്ത്യയെ രണ്ട് തവണ ആക്രമിച്ചത്. രണ്ടാമത്തെ ആക്രമണത്തില്‍ ബാബര്‍ രക്തദാഹിയും ക്രൂരനുമായ ആക്രമണകാരിയായി മാറിക്കഴിഞ്ഞിരുന്നതായും പുസ്തകത്തില്‍ പറയുന്നു. തൈമൂറിനെപ്പോലെ ബാബറും കാഫിറുകളായ ഹിന്ദുക്കളെ ആക്രമിച്ച് കൊന്ന് കഴിഞ്ഞാല്‍ അവരുടെ തലയോട്ടികള്‍ അടുക്കടുക്കായി കൂട്ടിവെയ്‌ക്കുന്ന സ്വഭാവവും ഉണ്ടായിരുന്നതായി പറയുന്നു. ഓരോ ആക്രമണവും വിജയിക്കുമ്പോള്‍ കാഫിറുകളായ ഹിന്ദുക്കളെ പാഠം പഠിപ്പിക്കുന്നതിന്റെ സന്തോഷവും ബാബറിനുണ്ടായിരുന്നു. ഒരു ഖാസി (ഹിന്ദുവിഗ്രഹങ്ങള്‍ നശിപ്പിക്കുന്നയാള്‍) ആകാനും ബാബര്‍ ശ്രമിച്ചിരുന്നു.

ബാബര്‍ സ്വവര്‍ഗ്ഗാനുരാഗിയും മദ്യപാനിയും ആയിരുന്നു. 30ാം വയസ്സില്‍ ചെറിയ തോതില്‍ മദ്യപിച്ചു തുടങ്ങിയ ബാബര്‍ പിന്നീട് സ്ഥിരം മദ്യപിക്കുന്ന ആളായി. ബാബറിന്റെ വംശം ഏകദേശം 200 വര്‍ഷങ്ങളോളം ഇന്ത്യയെ അടക്കി ഭരിച്ചു. ബാബറുടെ കമാന്‍ഡറായ മിര്‍ ബാഖി ആണ് അയോധ്യക്ഷേത്രം തകര്‍ത്ത് അവിടെ ബാബറി മസ്ജിദ് പണിതുയര്‍ത്തിയത്. കാശിവിശ്വനാഥ ക്ഷേത്രം തകര്‍ത്തതും കൃഷ്ണ ജന്മഭൂമി ക്ഷേത്രം നശിപ്പിച്ചതും മിര്‍ ബാഖി ആണ്. ഹിന്ദു ആരാധനയുടെ മൂര്‍ത്തിമദ്ഭാവങ്ങളായ മൂന്ന് ക്ഷേത്രങ്ങളാണിവ. ഹൈന്ദവക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെടുക മാത്രമല്ല, ഹിന്ദു സ്ത്രീകള്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു, കുട്ടികള്‍ കൊലചെയ്യപ്പെട്ടു. ഭയപ്പെടുത്തി ആളുകളെ കൂട്ടത്തോടെ മതം മാറ്റി.

പക്ഷെ ഈ ചരിത്രം ഇന്ത്യയുടെ ചരിത്രപുസ്തകങ്ങളില്‍ നിന്നും മായ്‌ക്കപ്പെട്ടു. ജെഎന്‍യുവിലേയും അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെയും ചരിത്രകാരന്മാര്‍ പക്ഷെ മുഗള്‍ചക്രവര്‍ത്തിമാരെക്കുറിച്ച് വാഴ്‌ത്തുപാട്ടുകളാണ് എഴുതിയത്. മുഗള്‍ചക്രവര്‍ത്തിമാരുടെ മേല്‍ക്കോയ്മയ്‌ക്കും ക്രൂരതയ്‌ക്കുമെതിരെ പൊരുതിയ ഹിന്ദുരാജാക്കന്മാരുടെ ചരിത്രം അതിക്രൂരമായി മായ്‌ക്കപ്പെടുകയും ചെയ്തുവെന്ന് ഈ പുസ്കതം ചൂണ്ടിക്കാട്ടുന്നു. ഏഴാം നൂറ്റാണ്ടുമുതല്‍ ഹിന്ദുരാജാക്കന്മാര്‍ മുഗളന്മാരുടെ ആക്രമങ്ങള്‍ക്കെതിരെ നടത്തിയ ചെറുത്തുനില്‍പ്പുകള്‍ ഗംഭീരമായിരുന്നു. ഈ രാജ്യത്തെ ഹിന്ദുസ്ഥാനായി നിലനിര്‍ത്തിയത് ഹിന്ദുരാജാക്കന്മാരുടെ ഈ എതിര്‍പ്പുകളായിരുന്നു. പക്ഷെ ഇന്ത്യന്‍ ചരിത്രത്തില്‍ നിന്നും കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ അതെല്ലാം മായ്ച്ചുകളഞ്ഞെന്നും ഗ്രന്ഥകര്‍ത്താവ് പറയുന്നു. ഇതാണ് പിന്നീട് സ്കൂളുകളിലും കോളെജുകളിലും ചരിത്രപുസ്തകങ്ങളില്‍ മുഗള്‍ ചക്രവര്‍ത്തിമാരുടെ ഭരണപരിഷ്കാരങ്ങളായും അവരുടെ ഭാരതസ്നേഹമായും മറ്റും പഠിപ്പിക്കപ്പെട്ടത്. അങ്ങിനെ പഴയ ക്രൂരതകള്‍ മറച്ചുപിടിച്ച, ഹിന്ദു സംസ്കാരത്തെ കുഴിച്ചുമൂടിയ ചരിത്രം നമ്മുടെ ചരിത്രമായി മാറുകയും ചെയ്തു.

ബാബര്‍ ചക്രവര്‍ത്തിയുടെയും മുഗള്‍ രാജാക്കന്മാരുടെയും ക്രൂരമായ മുഖം അനാവരണം ചെയ്യപ്പെടുകയാണ് ഈ പുസ്തകത്തില്‍. പേഴ്സ്യന്‍ ഭാഷയില്‍ എഴുതിയ ബാബര്‍നാമ ഉള്‍പ്പെടെയുള്ള അടിസ്ഥാന ഗ്രന്ഥങ്ങള്‍ റഫര്‍ ചെയ്ത് തയ്യാറാക്കിയ ഈ പുസ്തകം ബാബറെക്കുറിച്ച് ഏറെ ആധികാരിക അറിവുകള്‍ നല്‍കുന്നു. മുഗള്‍ സാമ്രാജ്യകാലത്തെ ഇന്ത്യയെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകള്‍ പകരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക