ടെല്‍ അവീവ്: ഇസ്രയേലില്‍ മിസൈല്‍ ആക്രമണവുമായി ഹമാസ് ഭീകരര്‍. ഇന്നലെ ഹെര്‍സ്ലിയ, പേറ്റാ ടിക്വ തുടങ്ങിയ നഗരങ്ങളില്‍ റോക്കറ്റ് സൈറനുകള്‍ മുഴങ്ങിയതിന് പിന്നാലെയാണ് ടെല്‍ അവീവിലെ ഇസ്രയേല്‍ സൈനിക ആസ്ഥാനത്തിന് സമീപത്തായി ആക്രമണമുണ്ടായത്. ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും നിരവധി ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായും ഹമാസ് അറിയിച്ചു. ഒരു സാധാരണക്കാരന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇസ്രയേല്‍ സൈന്യം ഇക്കാര്യം നിഷേധിച്ചു.
ഗാസയിലെ റഫയില്‍ നിന്ന് എട്ടോളം തവണയാണ് ഹമാസ് മിസൈല്‍ ആക്രമണം നടത്തിയത്. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനം തകര്‍ത്തെന്നും ടെല്‍ അവീവിലെ നിരവധി വീടുകള്‍ക്കും വ്യാപാര കെട്ടിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചതായും ഹമാസിന്റെ സൈന്യമായ ഇസദിന്‍ അല്‍ ഖസാം ബ്രിഗേഡ് ടെലഗ്രാം ചാനലിലൂടെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ സര്‍പ്രൈസുകള്‍ക്കായി കരുതിയിരിക്കുക.
അതിനായുള്ള മുന്നൊരുക്കങ്ങലാണ് തങ്ങളെന്ന് ലെബനനിലെ ഹിസ്ബുള്‍ ഭീകരര്‍ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ഹമാസ് ആക്രമണം നടത്തിയിരിക്കുന്നത്. ‘അപ്രതീക്ഷിത തിരിച്ചടികള്‍ നേരിടാന്‍ ഇസ്രയേല്‍ തയ്യാറായി ഇരിക്കുക. വലിയ മിസൈല്‍ ആക്രമണമാണ് ഉണ്ടാവുക. എന്നാണ് ഹിസ്ബുള്ള സെക്രട്ടറി ജനറല്‍ ഹസന് നസ്രുല്ല മിഡില്‍ ഈസ്റ്റ് ടെലിവിഷന്‍ ചാനലിലൂടെ മുന്നറിയിപ്പ് നല്‍കിയത്.
ഹിസ്ബുള്ള ഭീകരര്‍ക്കെതിരെ പോരാടുന്നതിനായി തയാറായിരിക്കാന്‍ വടക്കന്‍ ഇസ്രയേല്‍ സൈനികര്‍ക്ക് നെതന്യാഹു നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഭീകരര്‍ക്കെതിരെ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും വൈകാതെ നടപ്പിലാക്കും. അതിനായി സൈന്യം സജ്ജരായിട്ടിരിക്കണമെന്നായിരുന്നു നെതന്യാഹുവിന്റെ നിര്‍ദേശം. ഹമാസ് ഒക്ടോബറില്‍ നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു നെതന്യാഹുവിന്റെ ഈ പ്രസ്താവന.
ലെബനന്റെ അതിര്‍ത്തി പ്രദേശത്തുള്ള വടക്കന്‍ ഇസ്രയേലിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക. നാടുകടത്തപ്പെട്ടവരെ നാട്ടിലേക്ക് മടങ്ങാന്‍ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് വരെ ആക്രമണം അവസാനിപ്പിക്കില്ലെന്നാണ് നെതന്യാഹു അറിയിച്ചത്. ഇതോടെ ഹിസ്ബുള്ള ഹമാസിന് പിന്തുണയുമായിഎത്തുകയും തെക്കന്‍ ഇസ്രയേലിലെ സൈനിക ക്യാമ്പുകളെ ആക്രമിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: