India

സോറോസിന്റെ ഇന്ത്യയിലെ പ്രതിനിധിയായ ധന്യ രാജേന്ദ്രന് എതിരെ ഐ ബി അന്വേഷണം

Published by

ന്യൂദല്‍ഹി: രാജ്യാന്തര തലത്തില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കി സ്വാധീനിച്ച് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ജോര്‍ജ് സോറോസിന്റെ ഇന്ത്യയിലെ പ്രതിനിധി ധന്യ രാജേന്ദ്രന് എതിരെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം.
ന്യൂസ് മിനിട്ട് ചീഫ് എഡിറ്ററായ ധന്യ രാജേന്ദ്രന്‍ നേതൃത്വം നല്‍കുന്ന ഡിജിപബ് സംഘടനയിലൂടെയാണ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ഇന്ത്യയിലെ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത്.ഡിജിപബിന്റെ ചെയര്‍പേഴ്‌സനാണ് ധന്യ രാജേന്ദ്രന്‍.
ചൈനീസ് ഫണ്ട് കേസില്‍ ഉള്‍പ്പെട്ട ന്യൂസ് ക്ലിക്കും ഡിജി പബ് അംഗമാണ്.
ഡിജി പബ് സംഘടനയിലെ മറ്റ് അംഗങ്ങള്‍: ഓള്‍ട്ട് ന്യൂസ്, ആര്‍ട്ടിക്കിള്‍ 14, ബൂംലൈവ്, കോബ്രാ പോസ്റ്റ്, എച്ച് ഡബ്ല്യു ന്യൂസ്, ന്യൂസ് ലൗണ്‍ട്രി, സ്‌ക്രോള്‍, ദ് ക്വിന്റ്’ , ദ് വയര്‍.
ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ സി എ എ വിരുദ്ധ സമരം, കര്‍ഷക സമരം, ഖാലിസ്ഥാനി അക്രമങ്ങള്‍, മാവോയിസ്റ്റ് അതിക്രമങ്ങള്‍ തുടങ്ങിയവയെ സഹായിക്കുന്ന സമീപനമാണ് ഡിജിപബ് സ്വീകരിച്ചിട്ടുള്ളത്.
അംഗങ്ങളായ സ്ഥാപനങ്ങള്‍ക്ക് വിദേശ സഹായം ലഭ്യമാക്കുന്നതും ഡിജിപബ് മുഖേനയാണ്.
വിദേശ ഫണ്ട് സ്വീകരിച്ചു രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ഡിജി പബ് മേധാവി എന്ന നിലയിലാണ് ധന്യ രാജേന്ദ്രന്‍ കേന്ദ്ര ഏജന്‍സികളുടെ റഡാറില്‍ ആയത്.

കൊച്ചിയില്‍ സംഘടിപ്പിച്ച ‘കട്ടിങ് സൗത്ത് ‘ മീഡിയ ഫെസ്റ്റിവലിന് വിദേശ ഫണ്ട് ലഭിച്ചിരുന്നതതായി മുഖ്യ സംഘാടകകൂടിയായിരുന്ന ധന്യ രാജേന്ദ്രന്‍ പോലീസിനോട് സമ്മതിച്ചിരുന്നു.. വിഘടനവാദ മാധ്യമ സമ്മേളനത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള സെഷന്‍ കനേഡിയന്‍ ഹൈക്കമ്മിഷന്‍ സ്‌പോണ്‍സര്‍ ചെയ്തതായിരുന്നുവെന്നും അതിനുള്ള പണം ലഭിച്ചിരുന്നതായും ധന്യ രാജേന്ദ്രനെ ബാംഗ്ലൂര്‍ സെന്‍ട്രല്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞു. സമ്മേളനത്തിന്റെ മറ്റ് ചെലവ് പൂര്‍ണമായും വഹിച്ചത് കേരള മീഡിയ അക്കാഡമിയാണൊയിരുന്നു മൊഴിയില്‍ പറഞ്ഞത്.

കട്ടിങ് സൗത്തിന്റെ ലോഗോയില്‍ ദക്ഷിണേന്ത്യയെ വേര്‍പിരിച്ചു ചിത്രീകരിച്ചതും സമ്മേളനത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചതുമാണ് വിവാദമായത്. .കട്ടിങ് സൗത്ത് എന്നാല്‍ കട്ടിങ് എഡ്ജ് എന്നാണ് ഉദ്ദേശിച്ചതെന്നും മറ്റും ഉരുണ്ടു കളിക്കുകയും ചെയ്തിട്ടുണ്ട്.പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെ ഒരു സംഘടനയുമായും ബന്ധമില്ലെന്നും ധന്യ രാജേന്ദ്രന്‍ മൊഴി നല്‍കി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക