കോഴിക്കോട്: ഗോകുലം കേരള എഫ്സി (ജികെഎഫ്സി) അണ്ടര്‍ 17 അക്കാദമിയിലേക്ക് ഓപ്പണ്‍ സെലക്ഷന് ട്രയല്‍സ് നടത്തും. കോഴിക്കോട് ഇഎംഎസ് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ രാവിലെ 7 മണി മുതല്‍. 2008 ജനുവരി 1 നും 2009 ഡിസംബര്‍ 31 നും ഇടയില്‍ ജനിച്ച യോഗ്യരായ കളിക്കാര്‍ക്ക് പങ്കെടുക്കാനവസരം. 200 രൂപയാണ് രജിസ്ട്രേഷന് ഫീസ്. തിരഞ്ഞെടുക്കപെടുന്ന കളിക്കാര്‍ക്ക് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ അണ്ടര്‍ 17 ലീഗില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും.
നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളിലുള്ളവര്‍ക്ക് പ്രത്യേകം ദിവസം നിശ്ചയിച്ചാണ് ട്രയല്‍സ് നടക്കുക.
നാളെ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ബുധനാഴ്ച തൃശൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള കളിക്കാര്‍ വ്യാഴാഴ്ച അന്തിമ ട്രയലുകള്‍ക്കുള്ള ബഫര്‍ ദിനം ആവശ്യമായ രേഖകള്‍: ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ജനന സര്‍ട്ടിഫിക്കറ്റ്, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7823958897.
പ്രതികരിക്കാൻ ഇവിടെ എഴുതുക: