ആലപ്പുഴ: പതിനാലുകാരനെ മര്‍ദിച്ചെന്ന ആരോപണത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആള് കുഴഞ്ഞുവീണ് മരിച്ചു. കായംകുളം കാപ്പില്‍ കിഴക്ക് ആലമ്പള്ളിയില്‍ മനോജ് ആണ് മരിച്ചത്. ബിജെപി പ്രവര്‍ത്തകനാണ്.
ബാലനെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. വധശ്രമത്തിനാണ് മനോജിനെതിരെ കേസെടുത്തത്. ഇന്നലെയാണ് ജാമ്യത്തിലിറങ്ങിയത്.
ഇന്ന് വീട്ടില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അതിന് മുമ്പ് തന്നെ മരണം സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: