കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 46 കാരനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളിയില്‍ വച്ചാണ് സംഭവം.ചാവടിക്കുന്നുമ്മല്‍ അന്‍വര്‍ എന്നയാളാണ് പിടിയിലായത്.
കഴിഞ്ഞരാത്രി 11 മണിയോടെയാണ് സംഭവം. കുന്ദമംഗലത്ത് നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറിയ 22കാരിയെ ബസിലുണ്ടായിരുന്ന അന്‍വര്‍ ചേര്‍ന്ന് നിന്ന് ശല്യപ്പെടുത്തുകയായിരുന്നു.
ഇതോടെ പെണ്‍കുട്ടി ഇയാളെ തടഞ്ഞുവച്ച് കൊടുവള്ളി പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. ഇന്ന് താമരശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: