Automobile

ഓഡി ഇന്ത്യ ഔഡി Q7 ബോൾഡ് എഡിഷൻ പുറത്തിറക്കി

Published by

• ബ്ലാക്ക് സ്‌റ്റൈലിങ്ങ് പാക്കേജിലൂടെ മെച്ചപ്പെടുത്തിയ സ്‌പോര്‍ട്ടി എക്‌സ്റ്റീരിയർ
• ഗ്ലേസിയര്‍ വൈറ്റ്, മിത്തോസ് ബ്ലാക്ക്, നവറ ബ്ലൂ, സമുറായ് ഗ്രേ എന്നീ നാല് നിറങ്ങളില്‍
• ലഭ്യമാവുക പരിമിതമായ യൂണിറ്റുകൾ മാത്രം

മുംബൈ, മെയ് 22 , 2024: ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി ബ്ലാക്ക് സ്‌റ്റൈലിങ്ങ് പാക്കേജിലെത്തുന്ന ഔഡി ക്യു7 ബോള്‍ഡ് എഡിഷന്‍ പുറത്തിറക്കി. 97,84,000 രൂപ വിലയിൽ എത്തുന്ന ബോള്‍ഡ് എഡിഷന്‍ സ്വന്തം വാഹനത്തിനും വേറിട്ടൊരു വ്യക്തിത്വം കൊടുക്കാൻ ആഗ്രഹിക്കുന്ന ഔഡി പ്രേമികൾ ഏറെ ആഗ്രഹിക്കുന്ന മോഡലുകളാണ്. പരിമിതമായ യൂണിറ്റുകൾ മാത്രമേ ഔഡി ക്യു7 ബോള്‍ഡ് എഡിഷന്റേതായി ലഭ്യമാവുകയുള്ളു. ഗ്ലേസിയര്‍ വൈറ്റ്, മിത്തോസ് ബ്ലാക്ക്, നവറ ബ്ലൂ, സമുറായ് ഗ്രേ എന്നീ നാല് നിറങ്ങളില്‍ ക്യു7 ബോള്‍ഡ് എഡിഷൻ പുറത്തിറങ്ങും.

“അത്യുഗ്രൻ ഡ്രൈവിങ്ങ് ഡയനാമിക്‌സും ആധുനിക സംവിധാനങ്ങളും സമ്മേളിക്കുന്ന ക്യു7 ഔഡി ക്യു കുടുംബത്തിലെ ഒരു ഐക്കണ്‍ തന്നെയാണ്. ബോള്‍ഡ് എഡിഷന്‍ പുറത്തിറക്കുന്നതിലൂടെ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ എക്‌സ്‌ക്ലൂസീവായ ഒരു വേരിയന്റാണ് ലഭ്യമാവുക. വ്യത്യസ്തമായ സ്‌റ്റൈലിങ്ങ് എലമെന്റുകള്‍ കൊണ്ട് സമ്പന്നമായ ബോള്‍ഡ് എഡിഷന്‍ റോഡിൽ ശ്രദ്ധ ആകർഷിക്കും. റോഡിൽ വേറിട്ട സാന്നിധ്യമാകാനും  യാത്ര സുഖവും അത്യാധുനിക സാങ്കേതിക വിദ്യയും ഒരുപോലെ സമ്മേളിക്കുന്ന വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് ഔഡി ക്യു7 സ്‌പെഷല്‍ എഡിഷന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്”.  ക്യു7 ബോള്‍ഡ് എഡിഷന്‍ അവതരിപ്പിച്ച് കൊണ്ട് ഔഡി ഇന്ത്യയുടെ തലവന്‍ ബല്‍ബീര്‍ സിങ്ങ് ധില്ലന്‍ പറഞ്ഞു

കറുപ്പഴകിൽ തിളങ്ങുന്ന ഫ്രണ്ട് ഗ്രില്ല്, കറുപ്പ് വിൻഡോ സറൗണ്ട്, വിംഗ് മിററുകൾ, കറുപ്പിച്ച ഔഡി ലോഗോകളും റൂഫ് റെയിലുകളും എന്നിവ ഉള്‍പ്പെടുന്ന ബ്ലാക്ക് സ്‌റ്റൈലിംഗ് പാക്കിലാണ് പുതിയ ഔഡി ക്യു 7 ബോൾഡ് എഡിഷൻ വരുന്നത്.

250 കിലോമീറ്റര്‍ വരെ വേഗത, 0-100 കൈവരിക്കാൻ 5.6 സെക്കന്റുകള്‍ മതി

48 വോൾട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റത്തോടു കൂടിയ 3.0L V6 പെട്രോൾ എഞ്ചിനാണ് ഔഡി Q7-ന്റെ കരുത്ത്. പരമാവധി 335 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കും നൽകുന്നു. 250 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാൻ കഴിയുന്ന ഈ എൻജിന് വാഹനത്തെ 0-ല്‍ നിന്നും 100 കിലോമീറ്ററിലേക്ക് എത്തിക്കാൻ 5.6 സെക്കന്റുകള്‍ മാത്രം മതി. ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ഓട്ടോ, ഡൈനാമിക്, കംഫർട്ട്, എഫിഷ്യൻസി, ഓൾ-റോഡ്, ഓഫ്-റോഡ്, ഇൻഡിവിജ്വൽ എന്നിങ്ങനെ ഏഴ് ഡ്രൈവ് മോഡുകളുമായാണ് എസ്‌യുവി വരുന്നത്.

സുരക്ഷയ്‌ക്കായി ഈ എസ്‌യുവിയിൽ എട്ട് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറയോടു കൂടിയ പാര്‍ക്ക് അസിസ്റ്റ് പ്ലസ്, ലെയിന്‍ ഡിപാര്‍ച്ചര്‍ വാണിങ്ങ് സിസ്റ്റം എന്നിവ തയ്യാർ ആണ്. കാറിന്റെ അകത്തളത്തിലെ  വായുവിനെ ക്രമീകരിക്കാൻ 4-സോണ്‍ എയര്‍ കണ്ടീഷണിങ്ങും എയര്‍ അയോണൈസറും അരോമറ്റൈസേഷനും ഒപ്പം ഉണ്ട്.

ക്യു7-ന്റെ മറ്റ് സവിശേഷതകള്‍:

• 19 സ്പീക്കറുകൾ ഉൾപ്പെടുന്ന ബി ആന്റ് ഒ പ്രീമിയം 3ഡി സൗണ്ട് സിസ്റ്റം 730 വോട്ട് മൊത്തം പവര്‍ ഔട്ട്പുട്ട് നൽകുന്നു.
• 48.26 സെന്റീമീറ്റര്‍ (ആര്‍ 19) 5-ആം സ്റ്റാര്‍-സ്‌റ്റൈല്‍ ഡിസൈന്‍ അലോയ് വീലുകള്‍.
• സിഗ്നേച്ച്വര്‍ ഡേ ടൈം റണ്ണിങ്ങ് ലൈറ്റുകളോടു കൂടിയ മാട്രിക്‌സ് എല്‍ ഇ ഡി ഹെഡ്ഡ് ലാമ്പുകള്‍.
• ഡയനാമിക് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഉള്ള എല്‍ ഇ ഡി ടെയില്‍ ലാമ്പുകള്‍.
• പനോരമിക് സണ്‍ റൂഫ്
• ആമ്പിയന്റ് ലൈറ്റിങ്ങ് പാക്കേജ് പ്ലസ്, സര്‍ഫസിനും കോണ്ടൂര്‍ ലൈറ്റിങ്ങിനും 30 നിറങ്ങള്‍ വീതം നല്‍കാവുന്ന തരത്തില്‍ കസ്റ്റമൈസ് ചെയ്യാം.
• ഔഡി വിര്‍ച്ച്വല്‍ കോക്ക്പിറ്റ് പ്ലസ്.
• ഔഡി സ്മാര്‍ട്ട് ഫോണ്‍ ഇന്റര്‍ഫെയ്‌സ്.
• എം എം ഐ നാവിഗേഷന്‍ പ്ലസ്, എം എം ഐ ടച്ച് റസ്‌പോണ്‍സ്.
• വാഷര്‍ നോസിലുകള്‍ ഏകോപിപ്പിച്ചിട്ടുള്ള അഡാപ്റ്റീവ് വിന്‍ഡ് ഷീല്‍ഡ് വൈപ്പറുകള്‍.
• ജനുവിന്‍ ക്രിക്കറ്റ് ലെതര്‍ അപ്പോള്‍സ്റ്ററി.
• ഇലക്ട്രിക്കല്‍ ആയി മടക്കാവുന്ന മൂന്നാമത്തെ നിര സീറ്റുകളോടു കൂടിയ 7-സീറ്റര്‍.
• താക്കോല്‍ ഇല്ലാതെ അകത്തേക്ക് കടക്കുവാന്‍ അനുവദിക്കുന്ന കംഫര്‍ട്ട് കീ, ആംഗ്യത്തിലൂടെ പ്രവര്‍ത്തിപ്പിക്കാവുന്ന ഇലക്ട്രിക് ബൂട്ട് ലിഡ്.
• സ്പീഡ് ലിമിറ്ററോടു കൂടിയ ക്രൂസ് കണ്‍ട്രോള്‍.
• ഔഡി ജനുവിന്‍ ആക്‌സസ്സറികള്‍ (ആവശ്യമെങ്കില്‍ തെരഞ്ഞെടുക്കാം).
• ഡുവല്‍ ടോണ്‍ അലോയ് വീല്‍ പെയിന്റ് (ആവശ്യമെങ്കില്‍ തെരഞ്ഞെടുക്കാം).

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts