ന്യൂഡല്‍ഹി: ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ വി.കെ സക്സേന നല്കിയ അപകീര്‍ത്തി കേസില്‍ നര്‍മദാ ബച്ചാവോ അന്തോളന്‍ നേതാവ് മേധാ പട്്കര്‍ കുറ്റക്കാരിയെന്ന് ഡല്‍ഹി സാകേത് കോടതിയുടെ വിധി. ശിക്ഷയുമായി ബന്ധപ്പെട്ട വാദം 30 ന് ആരംഭിക്കും.
അഹമ്മദാബാദ് കേന്ദ്രമായ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബറീസ് എന്ന സംഘടനയുടെ മേധാവിയായി പ്രവര്‍ത്തിച്ചിരുന്ന 2001 കാലഘട്ടത്തിലാണ് മേധാപട്്കറുമായി സക്സേന നിയമ യുദ്ധം ആരംഭിച്ചത്. നര്‍മദാ ബച്ചാവോ അന്തോളനെതിരെ സക്സേന നല്കിയ ഒരു പരസ്യം ചോദ്യം ചെയ്തുകൊണ്ടുള്ള മേധാ പട്കറുടെ ഒരു കേസിലായിരുന്നു തുടക്കം. അതിനു പിന്നാലെ ഒരു ദേശസ്നേഹിയുടെ യഥാര്‍ത്ഥ മുഖം എന്ന് തലക്കെട്ടിലെ 2000 സെപ്തംബറില്‍ ഒരു ലേഖനവും മേധാപട്്കര് പ്രസിദ്ധീകരിച്ചു. ഇതില്‍ സക്സേനക്കെതിരെ ഹവാല ഇടപാടുകള്‍ ആരോപിക്കുകയും ഭീരുവെന്നു വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സക്സേന കേസുകൊടുത്തു. എന്നാല്‍ ഹവാല ഇടപാടുകള്‍ തെളിയിക്കാനുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ മേധയ്ക്ക് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: