ഫിഷറീസ്, വനം, തീരദേശ മേഖലകളില്‍ പണിയെടുത്തുകൊണ്ടിരുന്ന 4300 ലക്ഷദ്വീപ് നിവാസികളെ പിരിച്ചുവിട്ട് അവിടെ ഗുജറാത്തികളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു എന്ന ഭീതി പടര്‍ത്തി ലക്ഷദ്വീപ് പ്രശ്നം വീണ്ടും ആളിക്കത്തിക്കാന്‍ ഇടത് ക്യമ്പുകള്‍. മോദിയുടെ ഇടപെടലോടെ ലക്ഷദ്വീപ് ടൂറിസം ഉണരുകയും മാലിദ്വീപ് ടൂറിസം തകര്‍ച്ച നേരിടുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും ലക്ഷദ്വീപില്‍ പുതിയ പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി സാമൂഹ്യമായ സമാധാനഅന്തരീക്ഷം തകര്‍ത്ത് ഇവിടുത്തെ ടൂറിസം വളര്‍ച്ചയെ തകര്‍ക്കലാണ് ഇടത് കേന്ദ്രങ്ങളുടെ ലക്ഷ്യമെന്നറിയുന്നു.
ഇന്ത്യന്‍ നേവിയെ വരെ പുറത്താക്കി, ഇന്ത്യാ വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുന്ന മാലിദ്വീപ് പ്രസിഡന്റ് മുയ്സുവിനെതിരെ ശക്തമായ നിലപാട് എടുത്താണ് പ്രധാനമന്ത്രി മോദി ലക്ഷദ്വീപ് സന്ദര്‍ശനം നടത്തിയതും അവിടുത്തെ ടൂറിസം സാധ്യതകള്‍ ഇന്ത്യയിലെ ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തത്. ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ ആണ് മാലിദ്വീപിലെ ടൂറിസ്റ്റുകളായി എത്തി മാലിദ്വീപിന് വന്‍തോതില്‍ വരുമാനം നല്‍കുന്നത്. എന്നാല്‍ മോദിയുടെ പ്രചാരണത്തോടെ ഇന്ത്യക്കാരായ ടൂറിസ്റ്റുകള്‍ ലക്ഷദ്വീപിലേക്ക് ധാരാളമായി ഒഴുകി. ഇത് മാലിദ്വീപിലെ ടൂറിസത്തെ തകര്‍ത്തിരിക്കുകയാണ്. മാലിദ്പീപിലേക്ക് വീണ്ടും ഇന്ത്യന്‍ ടൂറിസ്റ്റുകളെ എത്തിക്കാനായി ലക്ഷദ്വീപിലെ സമാധാനാ അന്തരീക്ഷം തകര്‍ക്കുകയാണ് ഇടത് കേന്ദ്രങ്ങളുടെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു.
ഫിഷറീസ്, വനം, തീരദേശ തസ്തികകളിലേക്ക് ഗുജറാത്തികളെ കൊണ്ടുവരാന്‍ പോകുന്നു എന്ന ഭീതിയാണ് ഇടത്കേന്ദ്രങ്ങള്‍ ആളിക്കത്തിക്കാന്‍ തുടങ്ങുന്നത്. അത് വഴി ലക്ഷദ്വീപിലെ വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുക. ആ ദ്വീപിനെ എന്നെന്നേക്കുമായി ഇരുളില്‍ തള്ളുക എന്നതാണ് ഇടത് പാര്‍ട്ടികളുടെ ലക്ഷ്യം.
തണുത്തുകിടന്ന ലക്ഷദ്വീപ് പ്രശ്നം ആളിക്കത്തിക്കാന്‍ ഇപ്പോള്‍ ഇടത് പാര്‍ട്ടികളുടെ മുന്‍കയ്യില്‍ ഗൂഢനീക്കം. സിപിഐ ലക്ഷദ്വീപ് സംസ്ഥാനസെക്രട്ടറി സി.ടി. നജുമുദ്ദീന്റെ നേതൃത്വത്തിലാണ് പുതിയ ആരോപണ പട്ടികകള്‍ ഉയര്‍ത്തുന്നത്. മാലിദ്വീപിന്റെ ക്വട്ടേഷന്‍ വാങ്ങിയതിന് ശേഷമുള്ള നീക്കമാണോ ഇതെന്നും സംശയിക്കപ്പെടുന്നു. ഗുജറാത്തിവല്ക്കരണം നടക്കുന്നു എന്ന ആരോപണം ഉന്നയിച്ച് അത് വഴി മോദിയെയും അവിടുത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായ ഗുജറാത്തില്‍ നിന്നുള്ള പ്രഫുല്‍ പട്ടേലിനും എതിരെ കലാപക്കൊടി വീണ്ടും ഉയര്‍ത്താനാണ് ഇടത് പക്ഷ പാര്‍ട്ടികളുടെ ശ്രമം.
കേരളത്തില്‍ ബംഗാളി പണിയെടുത്താല്‍ ഒകെ, ലക്ഷദ്വീപില്‍ ബംഗാളികള്‍ പണിയെടുത്താന്‍ ഇടത് പക്ഷത്തിന് അത് അപരവല്‍ക്കരണം
കേരളത്തില്‍ ഏത് മലയാളികള്‍ കൂലിപ്പണി എടുക്കുന്നത് കുറഞ്ഞുവരികയാണ്. ഇക്കാര്യത്തിന് ഇവിടെ നമ്മള് ബംഗാളിയെയും ബീഹാറിയെയുമാണ് ഉപയോഗിക്കുന്നത്. പക്ഷെ ലക്ഷദ്വീപില്‍ അങ്ങിനെ ചെയ്താല്‍ അത് വലിയ തെറ്റാണ്, കമ്മ്യൂണിസ്റ്റുകളുടെ ഭാഷയില്‍ പറഞ്ഞതാല്‍ അപരവല്ക്കരണവുമാണ്. ലക്ഷദ്വീപുകാര്‍ക്ക് പണി നല്‍കാതെ, ബീഹാറികള്‍ക്കും ബംഗാളികള്‍ക്കും പണി നല്കി ലക്ഷദ്വീപ് നിവാസികളെ അപരവല്‍ക്കരിക്കുന്നു എന്നതാണ് പുതിയ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: