India

ആറാം ഘട്ടത്തില്‍ പോളിംഗ് 57.7 ശതമാനം

Published by

ന്യൂദല്‍ഹി: ആറാം ഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അറുപത് ശതമാനത്തിനടുത്ത് പോളിംഗ് രേഖപ്പെടുത്തി. നേരത്തേയുളള ഘട്ടങ്ങളിലേത് പോലെ മന്ദഗതിയിലാണ് പോളിംഗ് നീങ്ങിയത്.

പശ്ചിമ ബംഗാളിലെ ജാര്‍ഗ്രാമില്‍ ബൂത്ത് സന്ദര്‍ശിക്കാനെത്തിയ ബിജെപി സഥാനാര്‍ത്ഥിക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വ്യാജപ്രചാരണം ശക്തമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 58 മണ്ഡലങ്ങളിലായിരുന്നു ഈ ഘട്ടത്തില്‍ വോട്ടെടുപ്പ്. പശ്ചിമ ബംഗാളിലാണ് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത്. എന്നാല്‍ യുപിയിലും ബിഹാറിലും കഴിഞ്ഞ ഘട്ടങ്ങളേക്കാള്‍ പോളിംഗ് കുറഞ്ഞു.

രാഷ്‌ട്രപതി ദ്രൗപദി മുര്‍മ്മു, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, സീതാറാം യെച്ചൂരി തുടങ്ങിയ പ്രമുഖര്‍ ദല്‍ഹിയില്‍ വോട്ട് ചെയ്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by