Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെരിയാറിലെ മത്സ്യക്കുരുതി; മന്ത്രിയുടെ വീട്ടിലേക്ക് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തും

ഇത് അവസാനിപ്പിക്കുന്നതിനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കുന്നതോടെപ്പം കര്‍ഷകര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്നും കേരള പ്രദേശ് മത്സ്യത്തൊഴിലാളി സംഘം എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2024, 08:08 pm IST
in Kerala
കേരള പ്രദേശ് മത്സ്യത്തൊഴിലാളി സംഘം എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍

കേരള പ്രദേശ് മത്സ്യത്തൊഴിലാളി സംഘം എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍

കൊച്ചി: മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ നോക്കുകുത്തിയാക്കി വ്യവസായ മേഖലയിലെ സ്ഥാപനങ്ങള്‍ പെരിയാറിലേക്ക് ഒഴുക്കിവിട്ട രാസമാലിന്യങ്ങള്‍ മത്സ്യകര്‍ഷകര്‍ക്ക് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയതായി ബിഎംഎസ് ആരോപിച്ചു. മനുഷ്യജീവന് കാലങ്ങളോളം ഹാനിയുണ്ടാക്കും. ഇത് അവസാനിപ്പിക്കുന്നതിനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കുന്നതോടെപ്പം കര്‍ഷകര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്നും കേരള പ്രദേശ് മത്സ്യത്തൊഴിലാളി സംഘം എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലയിലെ പ്രധാന ജലസ്രോതസായ പെരിയാറിനെ മലിനമാക്കുന്നതിലൂടെ ജലജീവജാലങ്ങളുടെ ആവാസവ്യവസ്ഥക്ക് വിഘാതമാകുന്നതോടൊപ്പം തന്നെ മനുഷ്യരാശിയുടെ നിലനില്‍പ്പിനെ തന്നെയും തകിടംമറിക്കുന്നതാണ്. സംസ്ഥാനത്തെ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ മാത്രം പ്രതിസ്ഥാനത്തു നിര്‍ത്തി ഒഴുക്കന്‍മട്ടില്‍ നടക്കുന്ന അന്വേഷണ പ്രഹസനങ്ങളെ ബിഎംഎസ് എതിര്‍ക്കും. നിരന്തരമായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നു വരുന്ന അലംഭാവമാണ് ഈ പ്രവണതക്ക് കാരണം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും അതിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ക്കും, വ്യവസായ വകുപ്പിനും, വന്‍കിട കോര്‍പറേറ്റ് മുതലാളിമാര്‍ക്കും മാത്രമാണ് ഈ കൃത്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം.

ഇതിന് മുമ്പും പലവിധത്തിലും പെരിയാറില്‍ രാസമാലിന്യം കലര്‍ന്ന് മത്സ്യക്കുരുതി നടന്നപ്പോഴും, അതിനെതിരെ കായല്‍ സമരം, കുടില്‍കെട്ടി സമരം എന്നീ പലവിധത്തിലുള്ള പ്രതിഷേധ പരിപാടികള്‍ നടത്തിയിട്ടുള്ള തൊഴിലാളി സംഘടനയാണ് കേരള പ്രദേശ് മത്സ്യത്തൊഴിലാളി സംഘം. പെരിയാറിനേയും കൈവഴികളേയും ആശ്രയിച്ച് ഉള്‍നാടന്‍ മത്സ്യബന്ധനവും, മത്സ്യകൃഷിയും നടത്തി ജീവനോപാധി കണ്ടെത്തുന്ന നൂറുകണക്കിന് മത്സ്യത്തൊഴിലാളികളേയും, കര്‍ഷകരേയുമാണ് ഇത് നേരിട്ട് ബാധിച്ചിരിക്കുന്നത്. സാധാരണക്കാരും, ഇടത്തരക്കാരുമായ പല മത്സ്യകര്‍ഷകരും വലിയ പലിശക്ക് പണം വായ്‌പയെടുത്തും, അവരുടെ സമ്പാദ്യത്തിന്റെ വലിയൊരു ശതമാനവും മത്സ്യകൃഷിക്കായി ഇറക്കിയിരിക്കുകയാണ്. പല മത്സ്യക്കൂടു കൃഷിക്കാരും അവരുടെ ഉത്പന്നം പൂര്‍ണ വളര്‍ച്ചയെത്തി വിളവെടുപ്പിനായി തയ്യാറെടുത്തിരുന്ന സമയത്താണ് ഇടിത്തീ പോലെ മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. കോട്ടുവള്ളി, വരാപ്പുഴ, കടമക്കുടി, ചേരാനെല്ലൂര്‍, മുളവുകാട് എന്നീ പഞ്ചായത്തുകളില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തി മാധ്യമങ്ങള്‍ പുറത്തുവിട്ട 9 കോടി രൂപയുടെ നഷ്ടം എന്നത് സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നതിന്റെ നേര്‍സാക്ഷ്യമാണ്.

പ്രളയകാലത്തും, വെള്ളപ്പൊക്ക സമയത്തും കേരളത്തിന്റെ സൈന്യമെന്ന വാഴ്‌ത്തുപാട്ട് കേള്‍ക്കാന്‍ വേണ്ടി മാത്രം വിധിക്കപ്പെട്ടവരാണ് മത്സ്യത്തൊഴിലാളികള്‍. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു ദുരിതം വന്നപ്പോള്‍ കേവലം അന്വേഷണത്തിന് മാത്രം ഉത്തരവിട്ടിരിക്കുന്ന സര്‍ക്കാരും, മലിനീകരണ നിയന്ത്രണ ബോര്‍ഡും വ്യവസായ വകുപ്പും ഇരുട്ടില്‍ത്തപ്പുകയാണ്. ഇത്തരത്തില്‍ പെരിയാറിനെ മലീമസമാക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്ത് പ്രവര്‍ത്താനുമതി ഇല്ലാതാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളും, സര്‍ക്കാരും അടിയന്തിരമായി ഇടപെടണമെന്ന് മത്സ്യത്തൊഴിലാളി സംഘം എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പെരിയാറിലെ മത്സ്യക്കുരുതിക്ക് സംസ്ഥാന സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണുക, രാസമാലിന്യം പെരിയാറിലേക്ക് ഒഴുക്കുന്ന കമ്പനികളുടെ പ്രവര്‍ത്തനാനുമതി വ്യവസായ വകുപ്പ് റദ്ദാക്കുക, മത്സ്യത്തൊഴിലാളികള്‍ക്കും, കര്‍ഷകര്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുക, കായലിലെയും, പുഴകളിലെയും എക്കലും മണലും അടിയന്തരമായി നീക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 28 ന് രാവിലെ 10 മണിക്ക് വ്യവസായ വകുപ്പ് മന്തി പി. രാജീവിന്റെ വസതിയിലേക്ക് മത്സ്യത്തൊഴിലാളി സംഘം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും, ധര്‍ണയും നടത്തും.

ബിഎംഎസ് ദേശീയ സമിതിയംഗം സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. കേരള പ്രദേശ് മത്സ്യത്തൊഴിലാളി സംഘത്തിന്റെ സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കും. ബിഎംഎസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട്, ഫെഡറേഷന്‍ ട്രഷറര്‍ എന്‍.എം സതീശന്‍, ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറി പി.വി. റെജി, യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സജിത് ബോള്‍ഗാട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Kerala GovernmentBMSToxic flow in Periyar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

Editorial

ഹിന്ദുക്കളെ കബളിപ്പിക്കാന്‍ മറ്റൊരു മലക്കം മറിച്ചില്‍

കെഎസ്ടി എംപ്ലോയീസ് സംഘ് സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച കൂട്ട ഉപവാസം ബിഎംഎസ് ദേശീയ
ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഓട് പൊളിച്ച് വന്നവരല്ല; ഡിഎ നല്‍കുന്നതിലെ സര്‍ക്കാര്‍ ഇരട്ടത്താപ്പ് മൗലികാവകാശ ലംഘനം: ബിഎംഎസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.