പാലക്കാട്: അട്ടപ്പാടി ഗൂളിക്കടവില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു.ചികിത്സ വൈകിയതിനെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഒമ്മല സ്വദേശി ഫൈസല്‍(25) ആണ് മരിച്ചത്.
അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഫൈസലിനെ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വൈകിയെന്നാണ് പരാതി.അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ജീവന് രക്ഷാ സംവിധാനങ്ങളുളള ആംബുലന്‍സ് ഇല്ലാതിരുന്നതാണ് ചികിത്സ വൈകാന്‍ കാരണമായത്.
ഒറ്റപ്പാലത്ത് നിന്ന് ആംബുലന്‍സ് എത്തിച്ചാണ് പരിക്കേറ്റ രോഗിയെ മാറ്റിയത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത ഫൈസല്‍ മാര്‍ഗ്ഗമധ്യേ മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: