ദുബായ് : കഴിഞ്ഞ മാസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ദുബായിലെ എനര്‍ജി മെട്രോ സ്റ്റേഷന്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ആണ് ഇക്കാര്യം അറിയിച്ചത്.
ഈ മാസം 28 നാണ് സ്റ്റേഷന്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിന് മുന്നേ തന്നെ പ്രവര്‍ത്തനസജ്ജമാകുകയായിരുന്നു.
എല്ലാ അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാണ് എനര്‍ജി മെട്രോ സ്റ്റേഷന്‍ വീണ്ടും തുറന്നതെന്ന് അധികൃതര്‍ പറഞ്ഞു. ദുബായ് മെട്രോ സര്‍വീസ് ഗ്രീന്‍ ലൈനിലും റെഡ് ലൈനിലുമാണ് പ്രവര്‍ത്തിക്കുന്നത്. മഴക്കെടുതി ബാധിച്ച നാല് സ്റ്റേഷനുകളില്‍ മൂന്നെണ്ണം അതോറിറ്റി നേരത്തെ തുറന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: