മുംബൈ: ഇന്ത്യയെ വിമര്‍ശിക്കുന്നത് നിര്‍ത്താന്‍ സമയമായെന്നും പുതിയ ഇന്ത്യയെക്കുറിച്ച് ആയിരക്കണക്കിന് പോസിറ്റീവ് കഥകള്‍ പറയാനുണ്ടെന്നും ബ്രിട്ടീഷ് ജേണലിസ്റ്റ് സാം സ്റ്റീവന്‍സന്‍. ഡെയ്ലി എക്സ്പ്രസ് എന്ന ബ്രിട്ടനിലെ പത്രത്തിന്റെ അസിസ്റ്റന്‍റ് എഡിറ്ററാണ് സാം സ്റ്റീവന്‍സന്‍.
“ഇന്ത്യ ഐതിഹാസികമായ യാത്രയിലാണ്. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ 5ലക്ഷം കോടി ഡോളര്‍ വലിപ്പമുള്ള സമ്പദ്ഘടനയാകാന്‍ പോകുന്ന രാജ്യമാണ് ഇന്ത്യ. “- സാം സ്റ്റീവന്‍സന്‍ പറയുന്നു. ഇന്ത്യയില്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് എഴുതാന്‍ വന്നപ്പോഴാണ് സാം സ്റ്റീവന്‍സന്‍ ഇന്ത്യയില്‍ ആകൃഷ്ടനായത്. ഇന്ത്യയെക്കുറിച്ച് ആയിരക്കണക്കിന് പോസിറ്റീവ് കഥകള്‍ ഉണ്ടെന്നും സാം സ്റ്റീവന്‍സന്‍ പറയുന്നു.
പാശ്ചാത്യ രാജ്യങ്ങല്‍ ചിത്രീകരിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണ് ഇന്ത്യയെന്നും ഇന്ത്യയെ വിമര്‍ശിക്കുന്നത് നിര്‍ത്താന്‍ സമയമായെന്നും സ്റ്റീവന്‍സന്‍ പറയുന്നു.
“ഇന്ത്യാവിരുദ്ധമായ കള്ളക്കഥകള്‍ നിരത്തി ഇന്ത്യയെ വിമര്‍ശിച്ച് തള്ളുന്ന സമയം കഴിഞ്ഞു. പകരം ഇന്ത്യയെക്കുറിച്ച് അടിസ്ഥാന തലങ്ങളിലുള്ള പോസിറ്റീവായ കഥകള്‍ നേരിട്ട് കണ്ട് റിപ്പോര്‍ട്ട് ചെയ്യാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്.” – അദ്ദേഹം പറഞ്ഞു.
ബിബിസി ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങളും അമേരിക്കയിലെ വാഷിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും ഇന്ത്യയ്‌ക്കും മോദി സര്‍ക്കാരിനും എതിരെ ക്രൂരമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിടുകയാണ്. അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ് ഉള്‍പ്പെടെയുള്ളവരുടെ രഹസ്യഅജണ്ടകള്‍ ഈ മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുകയാണ്. ഇന്ത്യയിലെ ശക്തമായ സര്‍ക്കാരിനെ അട്ടിമറിച്ച് അവിടെ പാവസര്‍ക്കാരിനെ വാഴിക്കുക എന്ന അജണ്ട വിദേശരാജ്യങ്ങളിലെ എന്‍ജിഒകളും രാഷ്‌ട്രീയനേതാക്കളും തല‍്പര ബിസിനസ് ഗ്രൂപ്പുകളും ഉള്‍പ്പെടുന്ന ഡീപ് സ്റ്റേറ്റ്സ് എന്ന അധികാരശൃംഖലയ്‌ക്കുണ്ട്. അതിനിടെയാണ് ഡെയ് ലി എക്സ്പ്രസിന്റെ സാം സ്റ്റീവന്‍സിന്റെ വാക്കുകള്‍ ആശ്വാസമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: