കൊച്ചി : പെരിയാര്‍ മത്സ്യക്കുരുതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (പിസിബി) റിപ്പോര്‍ട്ട് തള്ളി കുഫോസ്. പെരിയാറില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ അളവിലെന്നാണ് കുഫോസിന്റെ റിപ്പോര്‍ട്ട്. രാസമാലിന്യം ഒഴുക്കി വിട്ടെന്ന് കണ്ടെത്തിയ അലൈന്‍സ് മറൈന്‍ പ്രൊഡക്ട്സ് എന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം രാസവസ്തുക്കള്‍ എവിടെ നിന്നാണെന്ന് അറിയില്ലെന്നും പരിശോധനാഫലം വരണമെന്നും കുഫോസിന്റെ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണം ഫാക്ടറിയിലെ രാസമാലിന്യമല്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വാദം. അലൈന്‍സ് മറൈന്‍സ് പ്രോഡക്ടില്‍ നിന്ന് പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കിയതായാണ് കണ്ടെത്തിയത്. കൂടുതല്‍ ഫാക്ടറികള്‍ക്കെതിരെയും ഉടന്‍ നടപടി ഉണ്ടാകുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വെളിപ്പെടുത്തി.
അതിനിടെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. പെരിയാര്‍ സംഭവത്തില്‍ സമര്‍പ്പിച്ച ഉപഹര്‍ജിയിലാണ് ഇത്.മത്സ്യങ്ങള്‍ ചത്തതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനാണ് വീഴ്ച സംഭവിച്ചതെന്നായിരുന്നു നേരത്തെ ജലസേചന വകുപ്പിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: