കൊച്ചി : പാതയോര മരംമുറിയില്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍.മതിയായ കാരണങ്ങളില്ലാതെ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ സര്‍ക്കാര്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
വാണിജ്യ സ്ഥാപനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുമെന്നത് മരം മുറിച്ചുമാറ്റാനുള്ള കാരണമല്ല. ഇങ്ങനെയുളള മരംമുറി തടയാന്‍ ആവശ്യമായ ഉത്തരവുകള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
മതിയായ കാരണം ഇല്ലാതെ വഴിയോരത്തെ ഒരു മരവും വെട്ടിമാറ്റരുത്. അതിനുള്ള അപേക്ഷ സര്‍ക്കാര്‍ അനുവദിക്കരുത്. മരങ്ങള്‍ തണലും ശുദ്ധ ഓക്സിജനും കിളികള്‍ക്കും മൃഗങ്ങള്‍ക്കും അഭയവും നല്‍കുന്നുവെന്ന് കോടതി പറഞ്ഞു.
പാലക്കാട് -പൊന്നാനി റോഡില്‍ വാണിജ്യ സമുച്ചയത്തിന്റെ കാഴ്ച മറയ്ക്കുന്ന മരം വെട്ടിമാറ്റാന്‍ അനുമതി തേടി നല്കിയ അപേക്ഷ വനംവകുപ്പ് നിരസിച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: