കണ്ണൂർ: കണിച്ചാറിൽ യുവതിയെ അവയവദാനത്തിന് നിർബന്ധിച്ചതായി പരാതി. വൃക്ക ദാനം ചെയ്താൽ ഒമ്പത് ലക്ഷം രൂപ നൽകാമെന്ന് ഇടനിലക്കാരൻ വാഗ്ദാനം ചെയ്തിരുന്നതായി യുവതി പറഞ്ഞു. ഭർത്താവിന് സുഖമില്ലെന്ന് പറഞ്ഞ് വനവാസി വിഭാഗത്തിൽപ്പെട്ട യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇതിന് പിന്നാലെയാണ് ബെന്നിയെന്ന ആൾ യുവതിയെ വൃക്ക ദാനം ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു.
യുവതിയുടെ ഭർത്താവിന്റെ വൃക്ക ബെന്നി ഇടനില നിന്ന് 2014-ൽ ദാനം ചെയ്തെന്നും യുവതി വെളിപ്പെടുത്തി. ഭർത്താവും യുവതിയെ വൃക്ക ദാനം ചെയ്യാൻ നിർബന്ധിച്ചിരുന്നു. മദ്യപിച്ചെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും ലഭിക്കുന്ന തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ ഭർത്താവും ഒരു ലക്ഷം രൂപ ബെന്നിയും ആവശ്യപ്പെട്ടതായി യുവതി വെളിപ്പെടുത്തി. കഴിഞ്ഞ ഒരു വർഷത്തോളമായി അവയവദാനത്തിന് വേണ്ട ടെസ്റ്റുകൾ നടത്തിയിരുന്നതായും യുവതി വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: