ന്യൂദല്‍ഹി: ഹാസന് എംപി പ്രജ്ജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട പീഡനകേസില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വെട്ടിലാക്കി കേന്ദ്ര വിദേശ കാര്യമന്ത്രി എസ്. ജയശങ്കറിന്റെ വെളിപ്പെടുത്തല്‍. ജര്‍മ്മനിയിലേക്ക് കടന്ന പ്രജ്ജ്വലിന്റെ പാസ്പോര്‍ട്ട് പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് മെയ് 21ന് മാത്രമാണ് വിദേശകാര്യമന്ത്രാലയത്തിന് കര്‍ണാടക നല്‍കിയതെന്ന് കേന്ദ്രമന്ത്രി എഎന്‍ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പാസ്പോര്‍ട്ട് പിടിച്ചെടുക്കുന്നതിന് കോടതിയുടെയോ പോലീസിന്റെയോ നിര്‍ദേശം ലഭിക്കണമെന്നാണ് പാസ്പോര്‍ട്ട് ആക്ട് വ്യക്തമാക്കുന്നത്. എന്നാല്‍ അത്തരമൊരു നിര്‍ദേശം മന്ത്രാലയത്തിന് ലഭിച്ചത് മെയ് 21ന് മാത്രമാണ്, ജയശങ്കര്‍ പറഞ്ഞു. നടപടിക്രമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടില്ല. നിയമപ്രകാരമുള്ള എല്ലാ നടപടികളും കേന്ദ്രം ഇക്കാര്യത്തില്‍ എടുത്തിട്ടുണ്ട്. പ്രജ്ജ്വലിനെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അവര്‍ ചെയ്യേണ്ടത് ചെയ്യാതെ ആക്ഷേപമുന്നയിക്കുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു.
അവര്‍ ആദ്യം ചെയ്യേണ്ടത് ചെയ്തില്ല. പ്രജ്ജ്വല്‍ ആദ്യത്തെ കേസൊന്നുമല്ല. പാസ്പോര്‍ട്ട് പിടിച്ചെടുക്കുന്നത് ഇതാദ്യമല്ല, ഇത് അറിയാമായിരുന്നിട്ടും അവര്‍ അതിന് വേണ്ടി പരിശ്രമിച്ചില്ല, ജയശങ്കര്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് ചൂടു പിടിച്ചപ്പോഴാണ് പ്രജ്ജ്വല്‍ രേവണ്ണയുടെ കേസ് ഉയര്‍ന്നുവന്നത്. പിന്നാലെ പ്രജ്ജ്വല്‍ ജര്‍മ്മനിക്ക് കടന്നു. കേസ് ഉയര്‍ന്നു വന്ന് ഒരുമാസത്തിന് ശേഷമാണ് കര്‍ണാടക പോലീസ് പാസ്പോര്‍ട്ട് പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയതെന്ന വെളിപ്പെടുത്തലോടെ കോണ്‍ഗ്രസ് വെട്ടിലായിരിക്കുകയാണ്.
ഏപ്രില്‍ 27ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെങ്കിലും നടപടിക്രമങ്ങളിലേക്ക് കടക്കാതെ അത് രാഷ്ട്രീയമായി ഉപയോഗിക്കാനാണ് അവര്‍ ശ്രമിച്ചത്. പ്രജ്ജ്വല്‍ നാട് വിട്ടതിന് ശേഷമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിക്ക് ഇത് സംബന്ധിച്ച് കത്ത് അയയ്ക്കുന്നതും. അതേസമയം എന്‍ഡിഎയും ജെഡിഎസും പ്രജ്ജ്വലിനോട് നാട്ടില്‍ മടങ്ങിയെത്തി അന്വേഷണം നേരിടാന്‍ ആവശ്യപ്പെട്ട് പരസ്യമായി രംഗത്തിറങ്ങുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: