തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുക്കാനായി ഇടത് അനുകൂല വാര്‍ഡുകള്‍ സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ഗവര്‍ണര്‍ തടയിട്ടതോടെ ബില്ലാക്കി നിയമസഭയില്‍ പാസാക്കാന്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ കരട് ബില്ലിന് അംഗീകാരം നല്കി. ജൂണ്‍ 10 മുതലാണ് നിയമസഭാ സമ്മേളനം ചേരുന്നത്.
2011 ലെ സെന്‍സസ് അനുസരിച്ച് വാര്‍ഡ് വിഭജനം നടത്താനാണ് തീരുമാനം. ഇതുവഴി 1200 വര്‍ഡുകള്‍ അധികം സൃഷ്ടിക്കാനായിരുന്നു നീക്കം. വാര്‍ഡ് വിഭജനം എന്ന ഒറ്റ അജണ്ടമാത്രം വച്ച് തിങ്കളാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് ഓര്‍ഡിനന്‍സിന് അംഗകാരം നല്‍കിയത്. പെരുമാറ്റചട്ടം നിലനില്‍ക്കെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ഇല്ലാതെയാണ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വേണമെന്ന് നിര്‍ദേശിച്ച് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് തിരിച്ചയക്കുകയായിരുന്നു.
അതിവേഗം തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭ്യമാക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ജൂണ്‍ 10 ന് ആരംഭിക്കണെങ്കില് ഇന്നലെ ചേര്‍ന്ന മന്ത്രി സഭായോഗത്തില്‍ തീരുമാനം എടുക്കുകയും വേണം. നിയമസഭാ സമ്മേളനം തീരുമാനിച്ചാല്‍ ഓര്‍ഡിനന്‍സിന് സാധുതയില്ല. തുടര്‍ന്നാണ് കരട് ബില്‍ തയ്യാറാക്കി സഭയിലേക്ക് എത്തിക്കുന്നത്.
അതേസമയം വാര്‍ഡ് വിഭജനത്തിനെതിരെ പ്രതിപക്ഷം രംഗത്തുണ്ട്. സഭയില്‍ ബില്‍ പാസാക്കുന്നതിലും പ്രതിപക്ഷം എതിര്പ്പുന്നയിക്കും. ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചാല്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടില്ല. മാത്രമല്ല നിയമ നടപടികളില്‍ കുരുങ്ങുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: